റമസാന്‍ വിപണി ലക്ഷ്യമിട്ട് രാം രാജ് കോട്ടണ്‍‌

ramzan-ramraj-cotton-t
SHARE

റമസാന്‍ വിപണിയില്‍ അഞ്ചിരട്ടി വില്‍പന ലക്ഷ്യമിട്ട് പ്രമുഖ മുണ്ട് നിര്‍മാതാക്കളായ രാം രാജ് കോട്ടണ്‍. പട്ടിലും ലിനനിലും നിര്‍മ്മിച്ച മുണ്ടുകളാണ് റമസാന്‍ വിപണയിലെ പുതുമ. വൈറ്റ് കോണ്‍ഗ്രിഗേഷനെന്ന പേരിട്ട രാംരാജിന്റെ ബുക്കിങ് ഫെസ്റ്റിന് കോഴിക്കോട് തുടക്കമായി. 

മലബാറില്‍ െവള്ള മുണ്ടുകള്‍ ഏറ്റവും അധികം വിറ്റുപോകുന്ന സീസണാണ് റംസാന്‍. സീസണ്‍ ആരംഭിക്കാന്‍ കേവലം ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഡീലര്‍മാരും വിതരണക്കാരുമായിട്ട്  നേരിട്ട് കച്ചവടമുറപ്പിക്കാനാണ് വിപണിയിലെ പ്രമുഖരായ രാംരാജിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വൈറ്റ് കോണ്‍ഗ്രിഗേഷന്‍. ആയിരം ഡീലര്‍മാരെ കമ്പനി മുതലാളി നേരിട്ട് കാണും.

ബെല്‍റ്റും പോക്കറ്റുമുള്ള മുണ്ടുകള്‍ വ്യാപകമായതോടെ ഐ.ടി മേഖലയിലുള്ള യുവാക്കള്‍ വരെ മുണ്ടിന്റെ ആരാധകരായെന്നും നാഗരാജന്‍ പറയുന്നു. പട്ടിലും ലിനലിനുമുള്ള മുണ്ടുകള്‍ക്കും ആവശ്യക്കാരറെയാണ്. 

MORE IN BUSINESS
SHOW MORE