ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് എം ജി മോട്ടോര്‍സ്

mg-motors-t
SHARE

പ്രശസ്ത കാര്‍ നിര്‍മാതാക്കളായ എം ജി മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയിലേയ്ക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ അയ്യായിരം കോടിയുടെ നിക്ഷേപത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യവാഹനം രണ്ടായിരത്തിപ്പത്തൊന്‍പതില്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.  

അടുത്തവര്‍ഷം പകുതിയോടെ ആദ്യമോഡലായ എസ് യു വി വിപണിയിലിറക്കുകയാണ് ലക്ഷ്യം. ആഗോള ഉല്പന്നങ്ങള്‍ വേഗത്തില്‍ സ്വീകരിക്കുന്നത് ദക്ഷിണേന്ത്യ ആണെന്നും. ദക്ഷിണേന്ത്യയിലെ ആദ്യകേന്ദ്രം ബെംഗളൂരുവില്‍ ആരംഭിക്കുമെന്നും എം.ജി മോട്ടോര്‍സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ബാലചന്ദ്രന്‍ പറഞ്ഞു. ‌

കാര്‍ വിപണിക്ക് ഇന്ത്യയില്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്നും, ബ്രാന്‍ഡിനെ അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍. 

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് രണ്ടായിരത്തിപ്പത്തൊന്‍പതില്‍ കാര്‍ പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. രണ്ടായിരത്തിഇരുനൂറു കോടിയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍. നിര്‍മാണത്തില്‍ സാങ്കേതികവിദ്യക്കും സേവനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം.

MORE IN BUSINESS
SHOW MORE