പ്രതിരോധ മേഖലയിൽ നിരവധി കരാറുകളുമായി ഇന്ത്യ

expo
SHARE

പ്രതിരോധ മേഖലയില്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യയിലെ സംരഭകര്‍ നിരവധി കരാറുകളുണ്ടാക്കി എന്നതാണ് മഹാബലിപുരത്ത് നടന്ന ഡിഫന്‍സ് എക്സ്പോയുടെ നേട്ടം. റഷ്യയില്‍ നിന്നുള്ള കമ്പനികളുമായി മാത്രം ഏഴ് കരാറുകളാണ് ഒപ്പിട്ടത്. നാല് ദിവസമായി നടന്ന എക്സ്പോ സമാപിച്ചു.  

റഷ്യ, യുക്രൈന്‍, യു.എസ്, ഇസ്രയേല്‍ തുടങ്ങി നാല്‍പ്പത്തിയേഴ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംരഭകരാണ് ഡിഫന്‍സ് എക്സപോയില്‍ പങ്കെടുത്തത്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ധാരണയായി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യുദ്ധക്കപ്പലുകളുടെയടക്കം സ്പെയര്‍പാര്‍ട്സുകളുടെ നിര്‍മാണം ഇന്ത്യയിലാക്കാന്‍ ധാരണയിലെത്തിയത്. കരസേനയുടെ ടി 90 എസ്, ടി 72 ടാങ്കുകള്‍ക്ക് സാങ്കേതിക സഹായം നല്‍കല്‍, വ്യോമസേനയുടെ വിവിധ ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള  സാങ്കേതിക സഹായം നല്‍കല്‍, യുദ്ധക്കപ്പലുകളിലെ ഫ്രെഗാറ്റ് റഡാറുകള്‍ വികസിപ്പിക്കുന്നതിനുള്ള സഹായം തുടങ്ങി നിരവധി കര്യങ്ങളില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണ പത്രങ്ങള്‍ ഒപ്പിട്ടു. 

ഇന്ത്യയിലെ ചെറുകിട പ്രതിരോധ ഉത്പാദക സംരഭകരുടെ പങ്കാളിത്തം കൂടിയത് വലിയ നേട്ടമായാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. പ്രതിറോധ ഉത്പ്പന്നങ്ങളുടെ കയറ്റുമതി കൂട്ടുകയും എക്സ്പോയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കേരളത്തില്‍ നിന്നും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയും എക്സ്പോയില്‍ പങ്കെടുത്തു. കപ്പല്‍ നിര്‍മാണത്തിലെ വൈദഗ്ധ്യം തേടി കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ പവലിയനില്‍ നിരവധി വിദേശ കമ്പനികളാണ് എത്തിയത്.

MORE IN BUSINESS
SHOW MORE