അറബ് ഉച്ചകോടി സൗദിയിൽ; സിറിയയെ പങ്കെടുപ്പിക്കുന്നില്ല

saudi
SHARE

സിറിയൻ പ്രശ്നത്തിൽ ലോകം രണ്ടു തട്ടിലായിരിക്കേ അറബ് ഉച്ചകോടി സൌദി അറേബ്യയിൽ പുരോഗമിക്കുന്നു. അറബ് ലീഗ് അംഗമാണെങ്കിലും സിറിയയെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കുന്നില്ല. മധ്യപൂർവദേശത്തെ ഇറാൻറെ ഇടപെടലുകൾക്കെതിരെ ഉച്ചകോടിയിൽ ശക്തമായ വിമർശനമുയർന്നു. 

മധ്യപൂർവദേശത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് അറബ് ലീഗിൻറെ ഇരുപത്തിയൊന്പതാം ഉച്ചകോടിക്ക് സൌദി നഗരമായ ധാഹ്റാനിൽ തുടക്കമായത്. മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ ശക്തമായ വിമർശനമാണ് സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉച്ചകോടിയിൽ നടത്തിയത്. മേഖലയിലെ സ്ഥിരത തകർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സൽമാൻ രാജാവ് വ്യക്തമാക്കി. സിറിയക്കെതിരെയുള്ള അമേരിക്കൻ സൈനിക നടപടിയെ സൌദി പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉച്ചകോടിയിൽ സൌദി രാജാവ് സിറിയക്കെതിരെ പരാമർശം ഒന്നും നടത്തിയില്ല. അതേ സമയം ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു. കിഴക്കൻ ജറുസലേം പലസ്തീൻറെ അവിഭാജ്യ ഘടകമാണെന്നും സൌദി ഭരണാധികാരി ആവർത്തിച്ചു. സൌദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച ഖത്തറിൻറെ അമീറും അറബ് ലീഗ് ഉച്ചകോടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഖത്തർ പ്രതിസന്ധിക്ക് ഈ ഉച്ചകോടിയിൽ പരിഹാരമുണ്ടാകാനുള്ള സാധ്യത സൌദിയിടക്കമുള്ള രാജ്യങ്ങൾ തള്ളിയിരുന്നു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.