ഇന്‍ഷൂറന്‍സ് പരാതികള്‍ക്ക് തീര്‍പ്പുണ്ടാകാന്‍ കാലതാസമുണ്ടാകും

insurance-t
SHARE

ഇന്‍ഷൂറന്‍സ് പരാതികള്‍ക്ക് തീര്‍പ്പുണ്ടാകാന്‍ കാലതാസമുണ്ടാകും. രാജ്യത്തെ 17 റീജിയണുകളില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്റെ ഒഴിവുകള്‍ ഇനിയും നികത്താത്തതിനാലാണിത്. മാസങ്ങളായി നിയമനം നടത്താത്തതിനാല്‍ ആയിരക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 17 റീജിയണുകളിലാണ് ഓംബുഡ്സ്മാന്റെ ഒഴിവുകളുള്ളത്. അപേക്ഷകള്‍ ക്ഷണിച്ചെങ്കിലും ഇതേവരെ കൃത്യമായ യോഗ്യതയുള്ളവരെ ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഇതേത്തുടര്‍ന്ന് ഏഴായിരത്തോളം ഇന്‍ഷൂറന്‍സ് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇന്‍ഷൂറന്‍സ് ഉപഭോക്താവില്‍ നിന്ന് പരാതി ലഭിച്ചാല്‍ മൂന്നൂമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് നിയമം. 2017 അവസാനം വരെ ഏഴ് ഓഫിസുകളില്‍ ഓംബുഡ്സ്മാന്‍ ഉണ്ടായിരുന്നു. പത്തെണ്ണം ഒഴിഞ്ഞും കിടന്നു. 2016–17 സാമ്പത്തികവര്‍ഷത്തില്‍ 2330 കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്നത്. അതേവര്‍ഷം 27,627 പുതിയ കേസുകളും ലഭിച്ചു.  ഇതില്‍ ഭൂരിഭാഗത്തിനും പരിഹാരമായതോടെ അറുപത് കോടി രൂപയുടെ സെറ്റില്‍മെന്റാണ് അക്കൊല്ലം നടത്തി. എന്നാല്‍ അതിനുശേഷം ഓംബുഡ്സ്മാനെ നിയമിക്കുന്നതിലും കേസുകള്‍ പരിഗണിക്കുന്നതിലും കാലതാമസം നേരിട്ടു. 1998ല്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സമാനെ നിയമിക്കാന്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയശേഷം, തുടക്കത്തില്‍ 12 ഓഫിസുകള്‍ രൂപീകരിച്ചിരുന്നു. ഇത് പര്യാപ്തമല്ലെന്നുകണ്ടാണ് വീണ്ടും കൂടുതല്‍ ഓഫിസുകള്‍ തുറന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഇവയില്‍ പലതും ഒഴിഞ്ഞുകിടക്കുന്നു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.