ഹാഷ് ഫ്യൂച്ചറിൽ താരമായി സായാ

saya-1
SHARE

കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ താരമായി സായാ എന്ന യന്ത്രമനുഷ്യന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ഈ യന്ത്രമനുഷ്യനെ നിര്‍മിച്ചത്.   

വെള്ളം കുടിക്കണമെന്നുണ്ടെങ്കില്‍ ഇനി എഴുന്നേല്‍ക്കണ്ട ആവശ്യമില്ല. സായയെ ഒന്ന് വിളിച്ചാല്‍ മതി. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ് ഉപയോഗിച്ചാണ് സായയുടെ പ്രവര്‍ത്തനം. ആരോഗ്യമേഖലയില്‍ ഈ യന്ത്രമനുഷ്യന് കൊണ്ടുവരാനാകുന്ന മാറ്റങ്ങള്‍ ചെറുതല്ല.

ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ച് രോഗികളുടെ മാനസികാവസ്ഥ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സായയെ പരിശീലിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഹോട്ടലുകള്‍, ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങളിലും സഹായിയായി സായയെ ഉപയോഗപ്പെടുത്താവുന്നതാണ്. 

MORE IN BUSINESS
SHOW MORE