ഈസ്റ്റര്‍ വിഷു വിപണി; ഇളവുകളും സമ്മാനപദ്ധതികളുമായി ഇലക്ട്രോണിക്സ് വിപണി

electronics-market-t
SHARE

ഈസ്റ്റര്‍ വിഷു വിപണി ആഘോഷം കണക്കിലെടുത്ത് ഇളവുകളും സമ്മാനപദ്ധതികളുമായി ഇലക്ട്രോണിക്സ് വിപണി. പ്രമുഖ കമ്പനികളെല്ലാം പത്ത് മുതല്‍ എഴുപത് ശതമാനം വരെയാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ മികച്ച വില്‍പന എന്ന നിലയിലേക്ക് വിപണി മാറിയെന്ന് വ്യാപാരികള്‍ പറയുന്നു. 

വിപണിയിലാകെ വിലക്കുറവിന്റെ വലിയ സാധ്യതയാണ്. ഓരോ ആഘോഷവും പുത്തന്‍ സാധനങ്ങള്‍ വാങ്ങി സന്തോഷം ഇരട്ടിയാക്കുന്ന മലയാളിയുടെ ശീലം ഇലക്ട്രോണിക്സ് കടകളിലും പ്രകടമാണ്. ടെലിവിഷനും ഫ്രിഡ്ജും എയര്‍ കണ്ടീഷനുമാണ് കൂടുതലായി വിറ്റുപോകുന്നത്. വേനല്‍ കനത്തതോടെ എ.സിയുടെ വില്‍പന ഒരുമാസം മുന്‍പ് തന്നെ കൂടിയിരുന്നു. പ്രമുഖ കമ്പനികളുടെ വിലകുറച്ചുള്ള വില്‍പനയ്ക്കൊപ്പം കടകളുടേതായ സമ്മാനപദ്ധതിയും ആനുകൂല്യങ്ങളുമുണ്ട്. പത്ത് ശതമാനം മുതല്‍ എഴുപത് ശതമാനം വരെയാണ് വിലകുറച്ചിരിക്കുന്നത്. ഓണക്കാലത്തിന് മാത്രമെന്ന മട്ടില്‍ ചുരുങ്ങിയിരുന്ന ഇലക്ട്രോണിക്സ് വിപണി ഈസ്റ്റര്‍ വിഷു ആഘോഷത്തിലും സജീവമായെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തവണ വ്യവസ്ഥയിലുള്ള വില്‍പന ആനുകൂല്യങ്ങളും കടകളിലുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിന്റെ ക്ഷീണവും മറികടന്ന് ഇലക്ട്രോണിക്സ് വിപണി പൂര്‍ണതോതില്‍ സജീവമായിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE