റോൾസ് റോയ്സുമായി കൈ കോർക്കാൻ ഒരുങ്ങി ഫോഴ്സ് മോട്ടോഴ്സ്

force-motors-t
SHARE

ഇന്ത്യൻ വാഹനനിർമാതാക്കളായ ഫോഴ്സ് മോട്ടോഴ്സ്, റോൾസ് റോയ്സുമായി കൈകോർക്കുന്നു. വിവിധ മേഖലയിൽ ഉപകരിക്കുന്ന പവർഎഞ്ചിനുകള്‍ നിർമിക്കാനുള്ള കരാറിൽ ഇരുകമ്പനികളും ഒപ്പുവച്ചു. ഫോഴ്സ് മോട്ടോഴ്സ് പുറത്തിറക്കുന്ന പുതിയ ബസ് ഈവർഷാവസാനം പുറത്തിറങ്ങുമെന്ന് എം.ഡി./ പ്രസൺ ഫിരോദിയ പറഞ്ഞു 

‘യൂട്ടിലിറ്റി വെഹിക്കിൾ’ വിഭാഗത്തിൽ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഫോഴ്സ് മോട്ടോഴ്സ്. ഓട്ടോറിക്ഷയിൽ ആരംഭിച്ച് മെറ്റഡോറും, പിന്നെ ട്രാവലറുമായി ഇന്ത്യൻ സാഹചര്യങ്ങള്‍ക്ക് ചേരുംവിധമുള്ള വാഹനങ്ങളാണ് ഫോഴ്സിൽനിന്ന് പുറത്തെത്തിയത്. സ്കൂൾ ബസുകളായും, ആംബുലൻസുകളായും ഉപയോഗിക്കുന്ന ട്രാവലിന് പകരക്കാരനാകാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. ബിഎംഡബ്ലൂ അടക്കം മറ്റ് പ്രമുഖവാഹനനിർമാതാക്കൾക്ക് ഇന്ത്യയിൽ എൻജിൻ നിർമിച്ചുനൽകുന്നതിലും ഫോഴ്സിന് സ്ഥാനമുണ്ട്. 

ഈഘട്ടത്തിലണ് പവർഎൻജിൻ നിർമാണരംഗത്ത് ഫോഴ്സ് മറ്റൊരുകാൽയവയ്പ് നടത്തുന്നത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ജർമൻകമ്പനി റോൾസ് റോയ്സിൻറെ എംടിയു, ഫോഴ്സുമായി കരാർഒപ്പുവച്ചു. റെയിൽ, നാവികരംഗത്ത് ഉൾപ്പെടെ പ്രയോജനപ്പെടുന്ന പവർ എൻജിനുകളായിരിക്കും ഇരുവരുംചേർന്ന് ഇന്ത്യയിൽനിർമിക്കുക. 'ഫോഴ്സ് -എംടിയു പവർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ 51ശതമാനം ഓഹരികൾ ഫോഴ്സും, 49ശതമാനം എംടിയവിനും സ്വന്തമായിരിക്കും. 

പുതിയ കാൽവയ്പ്പ് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന്, കരാറിൽ ഒപ്പുവച്ചശേഷം ഫോഴ്സ് എം.ഡി പ്രസൺഫിരോദിയ പറഞ്ഞു. ഒപ്പം, യൂട്ടിലിറ്റിശ്രേണിയിലേക്ക് ഫോഴ്സ് കൊണ്ടുവരുന്ന ബസ് ഈവർഷാവസാനം പുറത്തിറങ്ങുമെന്നും അദ്ദേഹംവ്യക്തമാക്കി. പുണെ അടക്കം രാജ്യത്താകെ അഞ്ച് വാഹനനിർമാണ യൂണിറ്റുകളാണ് ഫോഴ്സിനുള്ളത്. 

MORE IN BUSINESS
SHOW MORE