ഡാറ്റ ചോര്‍ത്തല്‍; കേംബ്രിഡ്ജ് അനലറ്റിക്ക സിഇഒയ്ക്ക് സസ്പെന്‍ഷന്

cambridge-ceo-t
SHARE

ഡാറ്റ ചോര്‍ത്തല്‍ വിവാദത്തില്‍  കേംബ്രിഡ്ജ് അനലറ്റിക്ക സിഇഒയ്ക്ക് സസ്പെന്‍ഷന്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പൗരന്‍മാരുടെ വിവരം ചോര്‍ത്തിയ സ്ഥാപനം ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുമായും ബന്ധപ്പെട്ടെന്ന് സൂചന. ആരോപണത്തില്‍ പാര്‍ലമന്‍ററി സമിതിക്ക്   മുന്നില്‍ ഹാജരാകാന്‍ ഫേസ്്ബുക്ക്  മേധാവി മാര്‍ക്ക് സക്കന്‍ബര്‍ഗിനോട് നിര്‍ദേശിച്ചു.  ഫേസ്ബുക്കിന് അന്ത്യം കുറിക്കേണ്ട സമയമായെന്ന് വാട്്സ്ആപ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ അഭിപ്രായപ്പെട്ടു. അതിനിടെ ഫെയ്സ്ബുക്ക് ഓഹരികളുടെ വിലയിടിവ് ഇന്നും തുടര്‍ന്നു. 

അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് വഴി പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് കേംബ്രിഡ്ജ് അനാലിറ്റക്കെതിരായ ആരോപണം. 50 ദശലക്ഷം വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങളാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക  ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണവിഭാഗത്തിന് ഫേസ്ബുക്ക് ഉപയോഗിച്ച് ചോര്‍ത്തി നല്‍കിയത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലിയാണ് ചോര്‍ത്തല്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പികളെ സ്വാധീനിക്കാന്‍ കേംബ്രിഡ്ജ് അനാലിറ്റക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നെന്ന് വൈലി പറഞ്ഞു.  ഫേസ്ബുക്കിന് നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

CHRISTOPHER WYLIE SAYING: 

    "All I can say is from my experience at the company and knowing what we were looking at, I genuinely think that what we were setting out to do would be genuinely impactful in elections. But it's impossible for me to isolate one factor over the other."

തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്സാണ്ടര്‍ നിക്സിനെ കമ്പനി പുറത്താക്കി. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്സ് സമ്മതിച്ചിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച് ഇന്ത്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുമായും കേംബ്രിഡ്ജ് അനാലറ്റിക്ക ബന്ധപ്പെട്ടിരുന്നു എന്ന് സൂചനയുണ്ട്. വിവാദം സംബന്ധിച്ച തെളിവെടുപ്പിന് നേരിട്ട് ഹാജരാകാന്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കന്‍ബര്‍ഗിനോട് ബ്രിട്ടിഷ് പാര്‍ലമെന്‍ററി കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം ഫേസ്ബുക്ക് ഉപയോഗം എല്ലാവരും അവസാനി്പപിക്കണമെന്ന് വാട്്സ് ആപ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ ആവശ്യപ്പെട്ടു. വിവാദത്തെത്തുടര്‍ന്ന് ഫേസ്ബുക്ക് ഒാഹരികള്‍ വന്‍തോതില്‍ ഇടിയുകയാണ്  

MORE IN BUSINESS
SHOW MORE