മസ്തിഷ്ക ചികിത്സാ രംഗത്ത് പുതിയ പദ്ധതികളുമായി ബ്രെ‍യ്ന്‍സ് ന്യൂറോസ്പൈന്‍ സെന്റര്‍

brains-t
SHARE

രാജ്യാന്തര തലച്ചോര്‍ക്ഷത ബോധവല്‍ക്കരണ ദിനത്തില്‍ മസ്തിഷ്ക ചികിത്സാ രംഗത്ത് പുതിയ പദ്ധതികളുമായി ബെംഗളൂരുവിലെ ബ്രെ‍യ്ന്‍സ് ന്യൂറോസ്പൈന്‍ സെന്റര്‍. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ അവര്‍ സെന്ററുകളും, നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയുമടക്കം, നിരവധി പദ്ധതികളാണ് ബ്രെയി‍ന്‍സ് മുന്നോട്ട് വയ്ക്കുന്നത്. 

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം റോഡപകടങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഇന്ത്യ.‌ അപകടങ്ങളിൽ തലച്ചോറിന് ക്ഷതമേറ്റ് മരണം സംഭവിക്കുന്നവരിൽ ഏറിയ പങ്കും പതിനെട്ടിനും നാല്പത്തിനുമിടയിലുള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തലച്ചോറിനേൽക്കുന്ന പരുക്കുകൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതികളുമായാണ് ബെഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രെയിൻസ് ന്യൂറോസ്പൈന്‍ സെന്റർ രംഗത്തെത്തിയിരിക്കുന്നത്

ഭീമമായ ചികിത്സ ചിലവ് വഹിക്കാൻ കഴിയാത്തവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.ഗോൾഡൻ അവർ സെന്ററുകള്‍ എന്നപേരില്‍  ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന  അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ നഗരത്തില്‍ പലയിടങ്ങളിലും ആരഭിച്ചിട്ടുണ്ട്. ഇത് രാജ്യം മുഴുവൻ വ്യാപിപ്പിക്കുവാനാണ് പദ്ധതി.

ഇതോടൊപ്പം തന്നെ, ഗുരുതര മസ്തിഷ്ക ക്ഷതങ്ങളെക്കുറിച്ചും, റോഡപകടങ്ങള്‍ ഒഴിവാക്കുവാനുള്ള മുന്‍കരുതലുകളെക്കുറിച്ചും ബോധവൽക്കരണ പരിപാടികളുമായി‌ വിവിധ നഗരങ്ങളിലേക്ക് ഗോൾഡൻ അവർ ആംബുലൻസുകളും എത്തിച്ചേരും.

MORE IN BUSINESS
SHOW MORE