ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

digital-summit-t
SHARE

കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും മേഖലയിലെ പുതിയ നിക്ഷേപസാധ്യതകള്‍ കണ്ടെത്താനും സംഘടിപ്പിക്കുന്ന ഉച്ചകോടി വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രഘുറാം രാജന്‍, നന്ദന്‍ നിലേക്കനി, ക്രിസ് ഗോപാലകൃഷ്ണന്‍, ഡോ. ഗീതാ ഗോപിനാഥ് തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. 

സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുക്കാനെത്തുന്നത് രാജ്യത്തിലെ ഏറ്റവും പ്രമുഖരായ വൈജ്ഞാനികരാണ്. കേരളത്തിലെ വിവിധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വ്യാപിപ്പിക്കുക ഇതിനെ പുതിയ നിക്ഷേപസാധ്യതകളുടെ കേന്ദ്രമാക്കുക എന്ന ആശയമാണ് ഹാഷ് ഫ്യൂച്ചര്‍ മുന്നോട്ട് വയ്ക്കുന്നത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ ലെ മെറിഡിയനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഐടി, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍ പരം വിദഗ്ധര്‍ പങ്കെടുക്കും. ഡിജിറ്റല്‍ ഭാവിയിലേക്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ,  ഇന്‍ഫോസിസ് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാ ഗോപിനാഥ്,  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍സ്ഥാപകന്‍ ആസാദ് മൂപ്പന്‍, ബൈജൂസ് ആപ്പിന്‍റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 ഉച്ചകോടി നടക്കുന്ന ലെ മെറിഡിയനിലും ഡിജിറ്റര്‍ രീതിയിലാണ് ഒരുക്കങ്ങള്‍.  വെര്‍ച്വല്‍ റിയാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എക്സ്പീരിയന്‍സ് തിയറ്റര്‍ ഇവിടെയുണ്ടാകും. ക്യൂ ആര്‍ കോഡുവഴിയാകും പ്രവേശനം. സമ്മേളനത്തിന്‍രെ ആശയവിനിമയം ആപ്പിലൂടെയാകും. നാസ്കോം സിഐഐ, കേരളാ മാനേജ്മെന്‍റ് അസോസിയേഷന്‍ എന്നിവരെല്ലാം ഹാഷ് ഫ്യൂച്ചറുമായി സഹകരിക്കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE