രാജ്യത്തെ ബാങ്കുകളിലെ കോടിക്കണക്കിന് രൂപയ്ക്ക് അവകാശികളില്ല

rbi
SHARE

രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് പതിനോരായിരത്തി മുന്നൂറുകോടിരൂപ. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളാണിത്. പണം കെട്ടിക്കിടക്കുന്നവയിൽ പൊതുമേഖലാബാങ്കുകളും സ്വകാര്യബാങ്കുകളും ഉൾപ്പെടുന്നു. ഒരുകോടിയിലധികംവരുന്ന ബാങ്ക് അക്കൗണ്ടുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന ആകെപണം പതിനോരായിരത്തി മുന്നൂറ്കോടിരൂപ. ആർബിഐ പറയുന്ന കണക്കുപ്രകാരം അവകാശികളില്ലാത്ത പണംഏറെയുള്ള പൊതുമേഖലാബാങ്ക് എസ്ബിഐയാണ്. 1262കോടിരൂപ. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാബാങ്കായ പഞ്ചാബ് നാഷണൽബാങ്കിൽ 1250കോടിയും കെട്ടിക്കിടക്കുന്നു. മറ്റ് ബാങ്കുകളിലെല്ലാംകൂടിയുള്ള കണക്ക് 7040കോടി. ഇതിൽ എച്ച്ഡിഎഫ്സി, യെസ്ബാങ്ക്, ഐസിഐസിഐ, കോടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകളിൽമാത്രമുള്ളത് 1416കോടിയും. 

അതേസമയം, ഈ കണക്കുകള്‍ ബെനാമി ഇടപാടുകാരുടേയോ, അനധികൃത നിക്ഷേപമോ ആയിരിക്കില്ലെന്നാണ് ആർബിഐ ഉദ്യോഗസ്ഥനായ ചരൺസിങ് പറയുന്നത്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവരുടേയോ, അവകാശികളായിരുന്നവർ മരണപ്പെട്ട് പോയതിൻറെ ഭാഗമായോ കുമിഞ്ഞ് കൂടുന്നവയാകാം ഈ കോടികളെന്നും ആർബിഐ പറയുന്നു. പത്തുവർഷമായി ചലനമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണ് ഇവയെല്ലാം. എന്നാൽ, ഇത്തരം അക്കൗണ്ടുകളിൽ നിക്ഷേപകന് വേണമെങ്കില്‍ ഇനിയും അവകാശവാദം ഉന്നയിക്കാം

MORE IN BUSINESS
SHOW MORE