പാര്‍പ്പിടം പ്രദര്‍ശനത്തിന് തുടക്കം

parppidam
SHARE

വീട് നിര്‍മാണത്തിനാവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന  മലയാള  മനോരമ പാര്‍പ്പിടം പ്രദര്‍ശനത്തിന് കോഴിക്കോട് തുടക്കമായി. സ്വപ്നനഗരിയിലെ ശീതികരിച്ച  പവലിയനില്‍ രാവിലെ പത്തുമുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രദര്‍ശനം.

വീട് നിര്‍മ്മിക്കാനോ വാങ്ങുവാനോ ,നവീകരിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് പാര്‍പ്പിടം പ്രദര്‍ശനം.ഗൃഹനിര്‍മാണ രംഗത്തെ ഏറ്റവും പുതിയ  ട്രന്‍ഡുകള്‍  ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു. ഫ്ളാറ്റുകളോ വില്ലകളോ വാങ്ങുന്നത് മുതല്‍ അടുക്കളയില്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ വരെ മേളയില്‍ ലഭ്യമാണ്. ഗൃഹനിര്‍മാണവുമായി ബന്ധപെട്ട പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളാണ് മറ്റൊരു ആകര്‍ഷണം. 

മലയാള മനോരമയുടെ റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ ഹെലോഅഡ്രസ് .കോമില്‍ വീടും സ്ഥലവും വില്‍ക്കുന്നതിന്  ഫ്രീ ലിസ്റ്റിങ് നടത്താനും മേളയില്‍ സൗകര്യമുണ്ട്. രാവിലെ പത്തുമുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ പ്രവേശനം സൗജന്യമാണ്. 

MORE IN BUSINESS
SHOW MORE