ഓഹരിവിപണിയിൽ കനത്തനഷ്ടം; സെൻസെക്സ് താഴ്ചയിൽ

Thumb Image
SHARE

ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തഷ്ടം. സെൻസെക്സ് 550പോയൻറുവരെ താഴ്ചയിലെത്തി. കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷപാർട്ടികളുടെ പടയൊരുക്കമാണ് വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. ഒപ്പം, രാജ്യാന്തര മാർക്കറ്റുകളിലെ ഇടിവും ഇന്ത്യൻവിപണിക്ക് തിരിച്ചടിയായി.  രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച്, വ്യാപാരആഴ്ചയുടെ അവസാനദിനമായ ഇന്ന് നഷ്ടത്തോടെയായിരുന്നു തുടക്കം. യുഎസിലെ ലോഹ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽ ഉടലെടുത്ത ആശങ്കയാണ് രാജ്യാന്തരതലത്തിൽ ബാധിച്ചത്. എന്നാൽ, ഒരുഘട്ടത്തിലും വിപണിക്ക് ഉയരാനായില്ല. വിൽപനസമ്മർദം ഉയർന്നിരിക്കേ, ദേശിയരാഷ്ട്രീയത്തിലെ സ്ഥിതിഗതികളുംകൂടിയായപ്പോൾ ഇന്ത്യൻവിപണി തളർന്നു. വ്യാപാരം അവസാനിച്ചപ്പോൾ, സെൻസെക്സ് 510പോയൻറ് താഴ്ന്ന് മുപ്പത്തിമൂവായിരത്തി ഒരുന്നൂറ്റിഎഴുപത്തിയാറിലും, ദേശിയസൂചികയായ നിഫ്റ്റി 165പോയൻറ് നഷ്ടത്തിൽ പതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിയഞ്ചിലും വ്യാപാരംനിർത്തി. 

നേരത്തെ, സെൻസെക്സ് 550പോൻറുവരെ താഴേക്കുപോയിരുന്നു. ബാങ്കിങ്മേഖലയിലും എണ്ണക്കമ്പനികളുടെ ഓഹരികളിലും ഇടിവ് രേഖപ്പെടുത്തി. മിഡ്ക്യാപ് ഓഹരികളുംഇടിഞ്ഞു. നിഫ്റ്റി ബാങ്കിങ് 330പോയൻറുവരെ താഴ്ന്നു. ടാറ്റാമോട്ടോഴ്സ്, ഐഓസി, ഏഷ്യന്‍പെയിൻറ് തുടങ്ങിയകമ്പനികൾ നഷ്ടംനേരിട്ടപ്പോള്‍ , വിപ്രോ, കോൾഇന്ത്യ അടക്കമുള്ള ഓഹരികൾ നേട്ടത്തിലെത്തി. ഏഷ്യൻമാർക്കറ്റിൽ ജപ്പാൻറെ നിക്കി, ഹോങ്കോങിൻറെ ഹാങ്സെങ്ങും തുടങ്ങിയവയും നഷ്ടത്തിലായിരുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 64രൂപ 96പൈസയിലെത്തി.

MORE IN BUSINESS
SHOW MORE