മിനിമം ബാലൻസ്; എസ്ബിഐ മരവിപ്പിച്ചത് 41ലക്ഷം സേവിങ്സ് അക്കൗണ്ടുകൾ

sbi-freeze-account-t
SHARE

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ എസ്ബിഐ മരവിപ്പിച്ചത് 41ലക്ഷം സേവിങ്സ് അക്കൗണ്ടുകൾ. 2017 ഏപ്രിൽ ഒന്നുമുതൽ ഇക്കഴിഞ്ഞ ജനുവരി 31വരെയുള്ള കണക്കുകളാണിത്. പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു. 

അക്കൗണ്ടുകളിൽ പ്രതിമാസ മിനിമംബാലൻസ് സൂക്ഷിക്കാത്തതിൻറെ പേരിൽ, ഈടാക്കാറുള്ള പിഴ കുത്തനെകുറച്ചതിന് പിന്നാലെയാണ് എസ്ബിഐ മരവിപ്പിച്ച സേവിങ്സ് അക്കൗണ്ടുകളെക്കുറിച്ച് വിവരംപുറത്തുവരുന്നത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ സമർപ്പിച്ച വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്കാണ് ബാങ്ക് മറുപടിനൽകിയത്. കഴി‍ഞ്ഞ ഒരുവർഷത്തിനിടെ മിനിമം ബാലൻസ് സൂക്ഷിക്കാത്ത കാരണത്താൽ 41.16ലക്ഷം അക്കൗണ്ടുകൾ മരവിപ്പിച്ചതായി ബാങ്ക് വ്യക്തമാക്കുന്നു. 2017 ഏപ്രിൽ ഒന്നുമുതൽ 2018 ജനുവരി 31വരെയുള്ള മാത്രംകണക്കാണിത്. എല്ലാം സേവിങ്സ് അക്കൗണ്ടുകള്‍. ഒഴിവാക്കപ്പെട്ടവയിൽ പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളും ഇടംപിടിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. എന്നാൽ, അവയുടെ കണക്കുകൾ വ്യക്തമാക്കിയിട്ടില്ല. 

2017 ഏപ്രിൽമുതൽ നവംബർവരെ മിനിമംബാലന്‍സ് സൂക്ഷിക്കാത്തതിൻറെ പേരിൽ ഉപഭോക്താക്കളിൽനിന്ന് എസ്ബിഐ ഈടാക്കിയത് 1771കോടിരൂപയാണ്. ഇത് ഏറെവിമർശനത്തിന് വഴിവച്ചതോടെ തുക75ശതമാനംവരെ കഴിഞ്ഞദിവസം വെട്ടിക്കുറച്ചിരുന്നു. 

MORE IN BUSINESS
SHOW MORE