ടി.വി.എസ് അപ്പാച്ചെയുടെ പുതിയ മോട്ടോര്‍ ബൈക്ക് വിപണിയിലേക്ക്

tvs-motors-t
SHARE

ടി.വി.എസ് മോട്ടോര്‍സിന്റെ അപ്പാച്ചെ ശ്രേണിയിലെ പുതിയ മോട്ടോര്‍ ബൈക്ക് വിപണിയിലേക്ക്. ആർ.ടി.ആർ 160 മോഡലിന്റെ നവീകരിച്ച 4 V മോഡലാണ് ചെന്നൈയില്‍ പുറത്തിറക്കിയത്. 81,490 രൂപയാണ് വാഹനത്തിന് ഡല്‍ഹിയിലെ അടിസ്ഥാനവില 

ഇരുചക്രവാഹനങ്ങളിലെ റേസിങ് ബൈക്ക് ട്രെന്റില്‍ നിര്‍ണായക പങ്കുവഹിച്ച അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡല്‍ കാലികമായ പരിഷ്കാരങ്ങളോടെയാണ് നിരത്ത് കീഴടക്കാനെത്തെത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ അറുപത് കിലോമീറ്റര്‍വേഗത കൈവരിക്കാനാവുന്ന ശേഷി ലക്ഷ്യമിടുന്നതും റേസിങിനോട് ആഭിമുഖ്യമുള്ള പുതുതലമുറയെത്തന്നെ. ഇതേശ്രേണിയിലെ മുന്‍നിര ബൈക്കുകള്‍ക്കുള്ള അതേ സാങ്കേതികത്തികവോടെയാണ് പുതിയ മോഡലിന്റെ വരവ്

ബാലന്‍സിങ്, വേഗനിയന്ത്രണം എന്നിവയിലെ നൂതന സങ്കേതങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കുന്നതായും കമ്പനി അവകാശപ്പെട്ടു. ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ആവശ്യാനുസരണം ഡിസ്ക്, ഡ്രം ബ്രേക്ക് സൗകര്യങ്ങളോടെയാണ് വാഹനം നിരത്തിലിറങ്ങുന്നത്. റേസിങ് ബൈക്ക് സെഗ്‌മെന്റിലെ രാജ്യാന്തര ബ്രാന്‍ഡുകളുമായുള്ള മല്‍സരത്തില്‍ എല്ലാ വിഭാഗത്തിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുകയാണ് ടി.വി.എസ് ഗ്രൂപ്പ് 

MORE IN BUSINESS
SHOW MORE