ഇനി മാരുതി കാറുകൾക്ക് ആറു ഗിയറുകൾ; മൈലേജ് കൂടുമോ ?

maruti-dzire
SHARE

ജനകീയ കാറുകളെന്ന വിശേഷണമുള്ള മാരുതി സുസുക്കി സുപ്രധാന നീക്കങ്ങളുമായി വരുന്നു. പുതിയ ശ്രേണി മോഡലുകളിലെല്ലാം ഇനി സിക്സ് സ്പീഡ് ഗിയർ ട്രാൻസ്മിഷൻ സംവിധാനമുണ്ടായിരിക്കുമെന്ന് മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മൈലേജ് കൂട്ടുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമതയും ഇതിലൂടെ ലഭിക്കുമെന്നാണ് അവകാശവാദം. 

maruti-suzuki

സ്വിഫ്റ്റ് ഹാച്ച് ബാക്കിലായിരിക്കും ആദ്യമായി സിക്സ് ഗിയർ ബോക്സ് വരിക. ഈ വർഷം പുറത്തിറങ്ങുന്ന 50,000 കാറുകളിൽ ആറു ഗിയറുകൾ ഉണ്ടായിരിക്കും. 2020 ഓടെ ഇത് നാലു ലക്ഷമായി ഉയർത്താനാണ് നീക്കം. നിലവിൽ അഞ്ച് ഗിയറുകളുമായാണ് മാരുതിയുടെ മോഡലുകൾ എത്തുന്നത്. നേരത്തെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ്-ക്രോസിൽ ആറു ഗിയർ അവതരിപ്പിച്ച് മാരുതി സാന്നിധ്യമറിയിച്ചിരുന്നു. 

maruti-suzuki-alto-k10

വിപണിയിലെ കിടമത്സരത്തിൽ പിടിച്ചു നിൽക്കുന്നതിന്റെ ഭാഗമായാണ് മാരുതി ആറു ഗിയറുകളിലേക്ക് തിരിയുന്നത്. ഹ്യുണ്ടായ് ഐ 20, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളെല്ലാം ഈ ടെക്നോളജി നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE