ബാങ്കിങ് മേഖല ഉടച്ചുവാർത്ത് ചൈന

china
SHARE

ബാങ്കിങ് മേഖലയില്‍ അടിമുടി ഉടച്ചുവാര്‍ക്കലുമായി ചൈന. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന സമിതികളെ ഒന്നാക്കുമെന്ന് മന്ത്രി വാങ് യോങ് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയെ ക്രമീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍. ഇതനുസരിച്ച് ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി അധികാരങ്ങള്‍ സെന്‍ട്രല്‍ ബാങ്കിന് കൈമാറുമെന്ന്, നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്യവെ വാങ്ങ് യോങ് പ്രഖ്യാപിച്ചു.

വിപണിയിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വിവിധ നടപടികള്‍ കഴിഞ്ഞവര്‍ഷം ആദ്യം മുതല്‍ ചൈനീസ് ഭരണകൂടം കൈക്കൊണ്ടുവരികയാണ്. ആഭ്യന്തരോല്‍പാദനത്തിന്റെ 470 ശതമാനത്തോളം ഇരട്ടിയാണ് ചൈനയുടെ ആസ്തി.  സമ്പദ്ഘടനയുടെ വലുപ്പം, നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. 

MORE IN BUSINESS
SHOW MORE