ചെമ്മീന്റെ ആന്‍റി ഡംപിങ് തീരുവ അമേരിക്ക മൂന്നിരട്ടിയാക്കി

prawns-us-t
SHARE

ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന ചെമ്മീന്റെ ആന്‍റി ഡംപിങ് തീരുവ അമേരിക്ക മൂന്നിരട്ടിയാക്കി. ഇതോടെ രാജ്യത്തെ കയറ്റുമതി മേഖല വന്‍ പ്രതിസന്ധിയിലായി. ഇന്ത്യയുടെ പ്രധാന ചെമ്മീന്‍ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. 

പോയിന്റ് എട്ട് നാല് ശതമാനമായിരുന്ന ആന്റി ഡംപിങ് ഡ്യൂട്ടി 2.34 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. 2016 ഫെബ്രുരിക്കും 2017 ജനുവരിക്കുമിടയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ചിലയിനം ശീതികരിച്ച ചെമ്മീന്‍ സാധാരണയിലും കുറഞ്ഞ വിലയ്ക്ക് വിറ്റതായി ശ്രദ്ധയില്‍പ്പെട്ടതിെനത്തുടര്‍ന്നാണ് ആമേരിിക്കന്‍ വ്യാപാര വകുപ്പിന്റെ നടപടി. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കയറ്റുമതിക്കാരായ ദേവി ഫിഷറീസിന്റെ ഉല്‍പന്നങ്ങള്‍ക്കാമ് 2.34 ശതമാനം ആന്‍റി ഡംപിങ് തീരുവ ചുമത്തിയത്. അതേസമയം, മറ്റൊരു പ്രമുഖ കയറ്റുമതിക്കാരായ ലിബര്‍ട്ടി ഗ്രൂപ്പിന് തീരുവ ഏര്‍പ്പെടുത്തിയിട്ടുമില്ല. മറ്റു ചെമ്മീന്‍ കയറ്റുമതിക്കാര്‍ക്കും ഉയര്‍ന്ന തീരുവ ബാധകമാണെന്ന് അമേരിക്ക‍ വ്യക്തമാക്കി. അതേസമയം, ഇത് പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണെന്നും അന്തിമ തീരുമാനം പുറകെയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 

ചെമ്മീനെ സമുദ്രോല്‍പന്ന ഇറക്കുമതി നിരീക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍, അമേരിക്കയില്‍ ചെമ്മീന്‍ വ്യാവസായ മേഖലയ്ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കയറ്റുമതി കമ്പനികള്‍ക്കും ബാധകമാകും. ഇന്ത്യയ്ക്കുുപുറമെ ഇന്തൊനീഷ്യ, തായ്‌ലണ്ട്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നത്. 

MORE IN BUSINESS
SHOW MORE