ലോകത്തെ ഏറ്റവും ധനികരില്‍ ഒന്നാമന്‍ ജെഫ് ബിസോസ്

forbs-rich-t
SHARE

ലോകത്തെ ഏറ്റവും ധനികരില്‍ ഒന്നാമന്‍ ആമസോണ്‍ ഡോട് കോം ഉടമ ജെഫ് ബിസോസ്. ഏഴ് ലക്ഷം കോടി രൂപയാണ് ബിസോസിന്റെ ആസ്തി. പതിനെട്ട് കൊല്ലത്തിനിടെ ആദ്യമായാണ് ഫോബ്സ് ധനികരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ് രണ്ടാം സ്ഥാനത്താകുന്നത്. രണ്ടരലക്ഷം കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ധനികനായ ഇന്ത്യക്കാരന്‍. ഫോർബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ആഗോള റാങ്കിങ്ങിൽ 388ആം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊന്പതാമനാണ്.

32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഫോർബ്സ് പട്ടികയിലെ സന്പന്നനായ മലയാളിയായത്. 25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണ് രണ്ടാമത്. ലോക റാങ്കിങ്ങിൽ 572ആം സ്ഥാനത്താണ് രവി പിള്ള. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൌതുകകരമാണ്. ജെംസ് എജ്യൂക്കേഷൻ ഗ്രൂപ്പ് തലവൻ സണ്ണി വർക്കി മലയാളികളിൽ മൂന്നാം സ്ഥാനത്തും, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ണി വർക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണൻറെ സന്പാദ്യം 11,700 കോടി. ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. മൂവരുടെയും ആസ്തി 9,700 കോടി. ആഗോള റാങ്കിങ്ങിൽ 1561 ആണ് ഇവരുടെ സ്ഥാനം. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ, വി ഗാർഡ് സ്ഥാപകൻ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി എന്നിവരാണ് മലയാളികളിൽ ആദ്യ പത്തിൽ ഇടം നേടിയവർ.

MORE IN BUSINESS
SHOW MORE