‍ത്രിവേണി മാർക്കറ്റിൽ സഹകരണ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കാം

triveni
SHARE

സംസ്ഥാന സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്  ഇനി സാധനങ്ങള്‍ വാങ്ങാം. സഹകരണ സംഘങ്ങളെ ഏകോപിപ്പിക്കുന്ന കേരള ബാങ്ക്  പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ്  പദ്ധതി.  ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

നോട്ട് നിരോധനകാലത്ത് സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുമെന്നും കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളെയും ബന്ധിപ്പിക്കുന്ന പദ്ധതി. സംസ്ഥാന സഹകരണ ബാങ്ക് നല്‍കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. സംസ്ഥാന സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഡെബിറ്റ് കാര്‍ഡ് ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ ത്രിവേണി മാര്‍ക്കറ്റുകളില്‍ മാത്രമാണ് കാര്‍ഡ് സൗകര്യം. വൈകാതെ സംസ്ഥാനവ്യാപകമാക്കും. ഇനി സഹകരണ ബാങ്കില്‍ അക്കൗണ്ടെടുക്കുമ്പോള്‍ ഒപ്പം ഡെബിറ്റ് കാര്‍ഡും ലഭിക്കും.കോട്ടയം, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും സംസ്ഥാന സഹകരണ ബാങ്ക് ശാഖകളുണ്ട്. സഹകരണ സംഘങ്ങളുടെ ഏകീകൃത രൂപമായ കേരള ബാങ്ക് എന്ന ആശയത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്കൂടിയാണ് പദ്ധതി. 

MORE IN BUSINESS
SHOW MORE