വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടി ഈടാക്കാൻ ഒരുങ്ങുന്നു

electric-meter-gst-t
SHARE

വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടി ഈടാക്കുമെന്ന് പരോക്ഷ നികുതി വകുപ്പ്. വിവിധ പ്രവൃത്തികളിലെ അസംസ്കൃത വസ്തു സപ്ലൈ, അവയുടെ സേവനങ്ങള്‍ എന്നിവയെ പ്രത്യേകം തിരിച്ച് ജിഎസ്ടി ഈടാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.  

വ്യാപക പ്രതിഷേധത്തിനിടയാക്കാവുന്ന നടപടിക്കാണ് പുതുതായി ഇറക്കിയ സര്‍ക്കുലറിലൂടെ കേന്ദ്ര എക്സൈസ് ആന്‍റ് കസ്റ്റംസ് ബോര്‍ഡ് വ്യക്തത വരുത്തിയിരിക്കുന്നത്. വൈദ്യുതി ചാര്‍ജിന് ജിഎസ്ടി ഇല്ല. എന്നാല്‍  മീറ്റര്‍വാടകയ്ക്ക് നികുതിയുണ്ടെന്ന് പരോക്ഷ നികുതി വകുപ്പ് പറയുന്നു. . പുറമെ വൈദ്യുതി കണക്ഷനുവേണ്ടി ഫീസ് അടയ്ക്കുമ്പോഴും, മീറ്റര്‍ പരിശോധന, മീറ്ററോ സര്‍വീസ് ലൈനോ മാറ്റുക തുടങ്ങിയവയ്ക്കുള്ള ലേബര്‍ ചാര്‍ജുകള്‍ക്കും ജിഎസ്ടി ഈടാക്കും. ടയര്‍ റീ ട്രേഡിങ്ങിനെ സര്‍വീസായി കണക്കാക്കി 28 ശതമാനം നികുതി ചുമത്തുമെന്നും പരോക്ഷ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബസ് ബോഡി നിര്‍മാണത്തിന് ജിഎസ്ടി ബാധകമാണ്. ബോഡിക്കുള്ള അസംസ്കൃത വസ്തു, അവയുടെ വിതരണം,  നിര്‍മാണപ്രവര്‍ത്തനം എല്ലാം കൂടി പരിഗണിച്ചാണ് ജിഎസ്ടി. 

MORE IN BUSINESS
SHOW MORE