അഞ്ച് പൊതുമേഖലാ ബാങ്കുകളെ ആര്‍ബിഐ നിരീക്ഷണ പദ്ധതിയില്‍പ്പെടുത്തിയേക്കും

rbi-observation-t
SHARE

അഞ്ച് പൊതുമേഖലാ ബാങ്കുകളെ റിസര്‍വ് ബാങ്ക് തിരുത്തല്‍ പ്രക്രിയാ പദ്ധതിയില്‍പ്പെടുത്തിയേക്കും. നിക്ഷ്ക്രിയാസ്തി വര്‍ധിച്ചതിനാണ് നടപടി. ഇവയുടെ എന്‍പിഎ കഴിഞ്ഞ ഡിസംബറില്‍ ആറുശതമാനത്തിന് മുകളില്‍ എത്തിയതായി റേറ്റിങ് ഏജന്‍സി ഇക്ര റിപ്പോര്‍ട്ട് ചെയ്യുന്നു.  

കാനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍്സ് സിന്ധ് ബാങ്ക് എന്നിവയെയാണ് ആര്‍ബിഐ നിരീക്ഷണ പദ്ധതിയായ തിരുത്തല്‍ പ്രക്രിയയില്‍ അഥവാ പിസിഎയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ ടയര്‍ വണ്ണില്‍ ബോണ്ടുകള്‍ വഴി സമാഹരിച്ച പതിനയ്യായിരത്തി എഴുനൂറ് കോടിയോളം രൂപ ഇവയ്ക്ക് അടിസ്ഥാന മൂലധനത്തിലേക്ക് മാറ്റേണ്ടിവരും. മൂലധനാനുപാതം, നിഷ്ക്രിയ ആസ്തി, ആസ്തിയിന്മേലുള്ള വരുമാനം എന്നീ മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചാണ് ആര്‍ബിഐ തീരുമാനമെടുക്കുന്നത്. മൂലധനാനുപാതമോ നിഷ്ക്രിയാസ്തിയോ ആറ് ശതമാനത്തിനുമുകളില്‍ വരികയോ ആസ്തിയിന്മേലുള്ള വരുമാനം  രണ്ടുകൊല്ലമായി നെഗറ്റീവാകുകയോ ചെയ്താല്‍ തിരുത്തല്‍ പ്രക്രിയാ പദ്ധതിയിലുള്‍പ്പെടുത്താം. ഇതോടെ വായ്പാ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബാങ്കുകള്‍ക്ക് കര്‍ശന നടപടികളെടുക്കേണ്ടിവരും. ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളില്‍ 11 എണ്ണത്തിനെയും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പിസിഎ പദ്ധതിയില്‍ ആര്‍ബിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകളില്‍ ഇവ പദ്ധതിക്ക് പുറത്തുകടക്കുമെന്നാണ് പ്രതീക്ഷ. 

MORE IN BUSINESS
SHOW MORE