വാട്സാപ്പിലെ ആവർത്തനവിരസതയ്ക്ക് പൂട്ടുവീണു

FACEBOOK-WHATSAPP/
FILE PHOTO: Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic/File Photo
SHARE


ചിലരുടെയെങ്കിലും ഒരു ദിവസം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒരിടമാണ് വാട്സാപ്പ്. നിരന്തരം പോസ്റ്റുകളിലൂടെയും ചർച്ചകളിലൂടെയും അറിവിന്റേയും ഇടപെടലുകളുടെയും അതിർത്തികൾ വികസിപ്പിക്കുന്നു എന്ന ബോധം വാട്സാപ്പ് നമുക്ക് നൽകിയേക്കാം അതിനാൽതന്നെ ദിനംപ്രതി വാട്സാപ്പിന്റെ പ്രചാരവും വർദ്ധിച്ചുവരികയാണ്. ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് അയക്കുന്ന വീഡിയോ ചിത്രസന്ദേശങ്ങളുടെ എണ്ണവും അനിയന്ത്രിതമായി വർദ്ധിച്ചു. ഇത് തന്നെയാണ് ഇപ്പോൾ പ്രശ്നവും–ആവർത്തനവിരസത.

വായിച്ച മേസ്സേജ് തന്നെ വീണ്ടും വീണ്ടും കാണുമ്പോൾ അത് കോമഡിയായാലും ശരി, തികച്ചും ആവർത്തനവിരസത തന്നെയാണ് അനുഭവപ്പെടുക. ഇവ ഫോണിന്റെ മെമ്മറിയുടെ നല്ലൊരു ഭാഗം കവർന്നെടുക്കും. എന്നാൽ ആവർത്തന വിരസതയിൽ താടിയ്ക്ക് കൈയും കൊടുത്തിരിക്കുന്നവർക്ക്  ഇതാ സന്തോഷവാർത്ത. വാട്സാപ്പിൻറെ അടുത്ത പതിപ്പിൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും. ആൻഡ്രോയ്ഡ് പതിപ്പ് വി 2.18.67ൽ ഇത്തരം സന്ദേശങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ്. വായിച്ച സന്ദേശം തന്നെ വീണ്ടും ലഭിക്കുകയാണെങ്കിൽ അത് ഫോർവേഡ് മെസ്സേജ് എന്ന എഴുതികാണിക്കും. പിന്നെ സംഗതി എളുപ്പം, വാട്സാപ്പ് തുറന്നുനോക്കാതെതന്നെ മെസേജ് ഡിലീറ്റ് ചെയ്യാം. ആവർത്തന വിരസത ഒഴിവാക്കാനുള്ള തീർത്തും നല്ലൊരു ഐഡിയ.

അനുദിനം പ്രചാരമേറി വരുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷനാണ് വാട്സാപ്പ്. വാട്സാപ്പിന് നിലവിൽ 100കോടിയിലധികം ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയിൽ മാത്രം മുപ്പത്കോടിയിലധികം ആരാധകരുണ്ട്.

MORE IN BUSINESS
SHOW MORE