വാഹനങ്ങളുടെ പുതുലോകം കൊച്ചിയില്‍; മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കം

auto-expo-t
SHARE

വാഹനലോകത്തെ പുതുചലനങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കം. രാജ്യത്തെ ആദ്യ ഫോർമുല വൺ ഡ്രൈവർ നരൈൻ കാർത്തികേയൻ എക്സ്പോ ഉദ്ഘാടനം ചെയ്തു. 

auto-expo2-t

വാഹനലോകത്തെ വിസ്മയക്കാഴ്ചകളും പുതുചലനങ്ങളും നേരിട്ടറിയാൻ വാഹനപ്രേമികൾക്ക് അവസരമൊരുക്കുകയാണ് മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ. ലോകത്തെ മുൻനിര വാഹന നിർമാതാക്കളുടേത് ഉൾപ്പെടെ എഴുപതിലേറെ സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. 

പോർഷെ, മെഴ്സിഡസ്, ബി.എം.ഡബ്ലു, മിനി കൂപ്പർ തുടങ്ങിയ ലോകോത്തര വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡലുകൾ ഇവിടെ നേരിൽ കാണാം. ഹാർലി ഡേവിസൻ, ഡുകാറ്റി, റോയൽ എൻഫീൽഡ്, ഹോണ്ട തുടങ്ങിയ ബൈക്ക് നിർമാതാക്കളും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. വാഹന പ്രേമികൾ ഏറെയുള്ള കൊച്ചിയിൽ ഓട്ടോ എക്സ്പോ സംഘടിപ്പിച്ചതിലെ സന്തോഷം നരൈൻ കാർത്തികേയൻ പങ്കുവച്ചു.

കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോ, ഞായറാഴ്ച സമാപിക്കും. ദിവസവും രാവിലെ പതിനൊന്നു മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.

MORE IN BUSINESS
SHOW MORE