എസ്ബിഐ നിക്ഷേപങ്ങളുടെ പലിശ കൂട്ടി

sbi
SHARE

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. പത്തുമുതല്‍ അന്‍പത് അടിസ്ഥാന നിരക്കുകള്‍ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വായ്പാ പലിശ ഉയരാനുള്ള സാധ്യത തെളിഞ്ഞു.  പുതുതായുള്ള നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയാക്കി വീണ്ടും നടത്തുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇന്നുമുതല്‍ പുതിയ നിരക്കിലുള്ള പലിശ ലഭിക്കുക. ഇതനുസരിച്ച് ഏഴുമുതല്‍ നാല്‍പത്തഞ്ചു ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് അരശതമാനം അധികം പലിശ ലഭിക്കും. 

ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ആറേകാല്‍ ശതമാനത്തില്‍ നിന്ന് ആറ് പോയിന്റ് നാല് ശതമാനമാക്കി. രണ്ടുമുതല്‍ പത്തുവര്‍ഷ കാലാവധിക്കും അരശതമാനം പലിശ കൂടും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്നുമുതല്‍ ഏഴുശതമാനം പലിശ ലഭിക്കും. ഒരു കോടിക്കുമുകളിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റുകളുടെ പലിശ എസ്ബിഐ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും കര്‍ണാടക ബാങ്കും പലിശ കൂട്ടിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തുന്നത് സ്വാഭാവികമായും വായ്പാ പലിശയിലും പ്രതിഫലിക്കും. റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍  നിരക്കുകള്‍ ഉയര്‍ത്തേണ്ടെന്്ന് തീരുമനിച്ചെങ്കിലും വായ്പാ, നിക്ഷേപ പലിശകള്‍ ഉയരുന്ന പ്രവണതയാണ് കാണുന്നത്. 

MORE IN BUSINESS
SHOW MORE