പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓണ്‍ ലൈനാകുന്നു

provident-fund
SHARE

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പൂര്‍ണമായി ഓണ്‍ ലൈനാകുന്നു. സ്വാതന്ത്ര്യദിനത്തോടെ, പേപ്പര്‍ രഹിത സ്ഥാപന‌മാകാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി.ജോയ് സോണല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി. സോണല്‍ ഓഫിസുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പ്രോവിഡന്‍റ് ഫണ്ട് കമ്മിഷണറുടെ നിര്‍ദേശം. ഇതനുസരിച്ച് അടുത്ത രണ്ടുമാസം പേപ്പര്‍ രഹിത സ്ഥാപനമാകുന്നതിനുള്ള ക്യാംപെയ്നുകള്‍ നടത്തണം. ഈ കാലയളവില്‍ ഇപിഎഫ് അംഗങ്ങളുടെ ആധാര്‍ പരിശോധിച്ച് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യും. ക്ലെയിമുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും നിര്‍ദേശിക്കും. ഫോം 9 പ്രകാരം പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവരും ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കേണ്ടിവരും. ഇ ഓഫിസ് സോഫ്റ്റ്‌വെയര്‍ എല്ലാ ഇപിഎഫ് ഓഫിസുകളിലും സജ്ജമാക്കും. മികച്ച രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു. തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ ക്ലെയിമുകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന റീജ്യണല്‍ ഓഫിസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഓഫിസുകള്‍ക്കാണ് സമ്മാനം നല്‍കുക. 

MORE IN BUSINESS
SHOW MORE