ആപ്പിൾ ഫ്ലാറ്റ് തട്ടിപ്പിനിരയായവർ സമര രംഗത്തേക്ക്

apple-flat
SHARE

കൊച്ചിയിൽ ആപ്പിൾ ഫ്ളാറ്റ് തട്ടിപ്പിനിരയായ നിക്ഷേപകർ വീണ്ടും സമരരംഗത്തേക്ക് . മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനുളള കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ നീക്കങ്ങൾ പൊളിഞ്ഞെന്ന് നിക്ഷേപകർ ആരോപിച്ചു. കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ആപ്പിൾ ഉടമകളുടെ പിണിയാളായി മാറിയെന്നും നിക്ഷേപകർ കുറ്റപ്പെടുത്തുന്നു.  

ഫ്ളാറ്റ് നൽകാമെന്ന വാഗ്ദാനം നൽകി 150 കോടിയിലേറെ രൂപയാണ് ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത്. ഉടമകളായ സാജു കടവിലാൻ ,രാജീവ് ചെറുവാര എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 2011 ൽ നിയമനടപടികൾ തുടങ്ങിയതിനു പിന്നാലെ മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനവുമായി കേരള ലീഗൽ സർവീസ് അതോറിറ്റി രംഗത്തെത്തി. എന്നാൽ കെൽസ ഇടപെടലുണ്ടായി രണ്ടര വർഷത്തിലേറെ കഴിഞ്ഞിട്ടും നീതി കിട്ടിയിട്ടില്ലെന്ന നിക്ഷേപകർ പറയുന്നു. കോടതി നടപടികൾ വൈകിപ്പിക്കുക മാത്രമാണ് കെഎൽസ ചെയ്തതെന്നും നിക്ഷേപകരുടെ കൂട്ടായ്മ വിമർശിച്ചു.

പ്രശ്ന പരിഹാരത്തിനായി അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നിയമിതനായ അഭിഭാഷകൻ വിനോദ് മാധവൻ ആപ്പിൾ കമ്പനി ഉടമകളുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. നഷ്ടപ്പെട്ട പണത്തിൻറെ കാര്യത്തിൽ തീരുമാനം നീണ്ടതോടെ ഒട്ടേറെ പേർ ആത്മഹത്യ ചെയ്തെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വീണ്ടും സമരത്തിനിറങ്ങാനുളള നിക്ഷേപകരുടെ തീരുമാനം.

MORE IN BUSINESS
SHOW MORE