ലുലുവിന്റെ വന്‍ പദ്ധതിക്ക് വിശാഖപട്ടണത്ത് തുടക്കം

lulu
SHARE

രണ്ടായിരത്തി ഇരുന്നൂറ് കോടിരൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ലുലുവിന്റെ വന്‍ പദ്ധതിക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു. രാജ്യാന്തര കൺവെൻഷന്‍ സെന്ററും ഷോപ്പിങ് മാളും ഹോട്ടലും ഉൾപ്പെടുന്നതാണ് പദ്ധതി. 2021ൽ പദ്ധതി പൂർത്തിയാകും.

ഏഴായിരംപേരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാണ് വിശാഖപട്ടണത്ത് ഒരുങ്ങുക. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും പങ്കെടുത്തു. ആന്ധ്ര സർക്കാരിന്റെകൂടി പങ്കാളിത്തത്തോടെയാണ് ലുലുവിന്റെ വൻ പദ്ധതിയെന്നും സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ലുലു മുതൽ മുടക്കുന്നതെന്നും ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അയ്യായിരം പേർക്ക് നേരിട്ടും അത്രതന്നെ ആളുകൾക്ക് നേരിട്ടല്ലാതെയും തൊഴിൽ ലഭിക്കും. 

ലുലുവിന്റെ പ്രവർത്തനങ്ങളെ നേരിട്ടറിയാൻ കൊച്ചിയിലെത്തിയശേഷമാണ് ആന്ധ്രയിലേക്ക് മുതൽ മുടക്കാനായി ക്ഷണിച്ചതെന്ന് ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു. േകന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് പുറമെ യു.എ.ഇ സാമ്പത്തിക സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലെയും ചടങ്ങിൽ സംബന്ധിച്ചു.

MORE IN BUSINESS
SHOW MORE