ഗ്രാൻറ് ഹയാത്ത് ഹോട്ടലും കൺവെൻഷൻ സെന്ററും ഏപ്രിൽ മാസം പ്രവർത്തനം ആരംഭിക്കും

grand-hyatt-t
SHARE

കൊച്ചി ബോൾഗാട്ടി ഗ്രാൻറ് ഹയാത്ത് ഹോട്ടലും കൺവെൻഷൻ സെൻററും ഏപ്രിൽ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ കൺവൻഷൻ സെൻററെന്ന വിശേഷണവുമായി എത്തുന്ന സംരംഭം ലുലുഗ്രൂപ്പിന്റേതാണ്.  

കൊച്ചിയുടെ ഏറ്റവുംവലിയ ആകർഷണകേന്ദ്രമായ ബോൾഗാട്ടിയിൽ, നാലുവർഷം സമയമെടുത്താണ് ഗ്രാൻറ് ഹയാത്ത് ഹോട്ടലും കൺവെൻഷൻ സെൻററും പൂർത്തിയാക്കിയിരിക്കുന്നത്. ഇൻഡോർസ്പസും, ഔട്ട്ഡോർ സ്പേസും ഉള്പ്പെടെ ഇന്ത്യയിലെ ഏറ്റവുംവലിയ കൺവെൻഷൻ സെൻററുകളിലൊന്നാണിത്. 26 ഏക്കർ വ്യാപിച്ചുകിടക്കുന്ന സ്ഥലം. ആകെ 265 ആഡംബരമുറികൾ. 38സ്യൂട്ടുകൾ. ഔട്ട്ഡർ- ഇൻഡോർ സ്വിമ്മിങ് പൂളുകൾ. പ്രൈവറ്റ് പാർട്ടിറൂമുകൾ എന്നിങ്ങനെപോകുന്നു സവിശേഷതകൾ. സംരംഭത്തെ പരിചയപ്പെടുത്തുന്നതിൻറെ ഭാഗമായി മുംബൈയിൽ നടന്നചടങ്ങിൽ ബോൾഗാട്ടി ഗ്രാൻറ് ഹയാത്ത് ജനറൽമാനേജർ ഗിരീഷ് ഭഗത് പദ്ധതിയെക്കുറിച്ച് വിവരിച്ചു.

‌കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും തദ്ദേശിയരുടെ ചടങ്ങുകൾക്കും മാത്രമല്ല, രാജ്യാന്തരതലത്തിൽനടക്കുന്ന കോൺഫറൻസുകൾക്കും കൊച്ചിയില്‍ വേദിയൊരുക്കുകയാണ് ലക്ഷ്യം. മൂന്നുഹെലിപാടുകളും, മൂന്ന് ബോട്ട്ജട്ടിയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ പൂർണമായും പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.

MORE IN BUSINESS
SHOW MORE