2018 നെ കുറിച്ചുള്ള കാഴ്ച്ചപാടിൽ യൂറോപ്പിനെ പിന്തള്ളി ഇന്ത്യയും ചൈനയും

survery-t
SHARE

 2018 നെ ശുഭപ്രതീക്ഷയോടെ കാണുന്നവരില്‍ യൂറോപ്പിനെ പിന്തള്ളി ഇന്ത്യയും ചൈനയും.  നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ രാജ്യാന്തര സര്‍വെയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സംതൃപ്തി സൂചിക യൂറോപ്പിനെ കടത്തിവെട്ടിയത്. മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ ഇപ്പ്സോസ് നടത്തിയ സര്‍വെയില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ  പെറുവും, കൊളംബിയയുമാണ് ഒന്നാംസ്ഥാനത്ത്. 

2018 വര്‍ഷത്തെ കുറിച്ചുള്ള കാഴ്ച്ചപാട് സംബന്ധിച്ചാണ് ഇപ്പ്സോസ് പഠനം നടത്തിയത്. ലോക വ്യാപകമായി സംഘടിപ്പിച്ച സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ  പെറുവും, കൊളംബിയയുമാണ്. ഇരുരാജ്യങ്ങളിലെയും 93 ശതമാനം ജനങ്ങള്‍ക്കും 2018നെപ്പറ്റി ശുഭാപ്തി വിശ്വസാമാണുള്ളത്. മെക്സിക്കോ, ബ്രസീല്‍, അര്‍ജന്‍റീനയടക്കമുള്ള രാജ്യങ്ങളും തൊട്ടുപിന്നാലെയുണ്ട് . 87 ശതമാനം ഇന്ത്യക്കാരും, 88 ശതമാനം ചൈനീസ് ജനതയും 2018 നല്ല വര്‍ഷമാകുമെന്ന് കരുതുന്നു. ലോകജനസംഖ്യയുടെ ശരാശരിയില്‍ 76 ശതമാനം പേരും 2018ല്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. സാമ്പത്തിക ശക്തിയായ അമേരിക്കിയലെ 80 ശതമാനം ആളുകള്‍ക്ക് 2017നെ അപേക്ഷിച്ച് ഈ വര്‍ഷത്തില്‍ പ്രതീക്ഷയുണ്ട്. സര്‍വേയുടെ അന്തിമഫലത്തില്‍ യൂറോപ്പ് പിന്നിലും ലാറ്റിന്‍ അമോരിക്ക മുന്നിട്ടും നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം അതത് മേഖലകളില്‍ സംഭവിച്ച നിര്‍ണായക രാഷ്ട്ീയ വസ്തുതകള്‍ കൂടി പരിഗണിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 

വിവിധ രാജ്യങ്ങളിലെ യുവാക്കളെയാണ് സര്‍വേയ്ക്കായി പ്രധാനമായും ഉപയോഗിച്ചത്. അതില്‍ തന്നെ ഇന്ത്യയിലെയും പെറുവിലെയും ചെറുപ്പക്കരാണ് ഏറ്റവും പ്രതീക്ഷയോടെ പ്രതികരിച്ചതെന്നും സര്‍വേയിലുണ്ട്.  നിലവിലെ സര്‍ക്കാരില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതും ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ  എഴുപതും, ചൈനയിലെ 85 ശതമാനവുമാണ് വരുന്ന വര്‍ഷത്തില്‍ തങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.  പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നവര്‍ സര്‍വേയില്‍ പിന്നിലാണ്. ബ്രക്സിറ്റാണ് യൂറോപ്പിനെ ഇത്തരത്തില്‍ വലിയ ആശങ്കയിലെക്ക് തള്ളിവിട്ടതെന്നും കരുതപ്പെടുന്നു. ജപ്പാനാണ് സര്‍വേയില്‍ ഏറ്റവും പിന്നില്‍, 44 ശതമാനം. 

MORE IN BUSINESS
SHOW MORE