സ്വിഫ്റ്റ് സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ബാങ്കുകള്‍ നടപടി തുടങ്ങി

bank-swift-t
SHARE

സാമ്പത്തിക തട്ടിപ്പിനുപിന്നാലെ, രാജ്യാന്തര തലത്തില്‍ വായ്പ ലഭ്യമാക്കുന്ന സ്വിഫ്റ്റ് സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കും മറ്റ് പൊതുമേഖലാ ബാങ്കുകളും നടപടി തുടങ്ങി. പരിഷ്കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. 

സ്വഫ്റ്റ് സംവിധാനത്തിലൂടെ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടാണ് പരിഷ്കരണ നടപടികള്‍ക്ക്  പിഎന്‍ബി തുടക്കമിട്ടത്. വായ്പ സംബന്ധിച്ച  സന്ദേശങ്ങള്‍ അയയ്ക്കാനുള്ള അധികാരം ഓഫിസര്‍മാര്‍ക്കുമാത്രമായി ചുരുക്കി. സന്ദേശങ്ങള്‍ പരിശോധിച്ച് അധികാരപ്പെടുത്താന്‍ നേരത്തെ രണ്ട് ഉദ്യോഗസ്ഥരായിരുന്നത് മൂന്നാക്കി. ഇത് വീണ്ടും പരിശോധിക്കാനായി ട്രഷറി ഡിവിഷന്‍ മുംബൈ, എന്ന പേരില്‍ പുതിയൊരു യൂണിറ്റും തുടങ്ങിയിട്ടുണ്ട്. ഓഫിസര്‍മാരുടെ സീനിയോറിറ്റി കണക്കാക്കി, അനുവദിക്കാവുന്ന വായ്പാ തുകയ്ക്ക് പരിധി പുതുക്കി നിശ്ചയിച്ചു. പരിഷ്കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. കോര്‍ ബാങ്കിങ് സംവിധാനത്തിലെ നടപടി ക്രമങ്ങള്‍ ഒരൊറ്റ കേന്ദ്രത്തിലാക്കാനാണ് മറ്റു ബാങ്കുകള്‍ നടപടിയാരംഭിച്ചത്. മറ്റു രാജ്യങ്ങളിലെ വ്യവസായികള്‍ക്കോ, വ്യാപാരികള്‍ക്കോ ഉപഭോക്താവിന്റെ പേരില്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്ങ് നല്‍കരുതെന്ന് ബാങ്ക് ഓഫ് ബറോഡ സര്‍ക്കുലര്‍ ഇറക്കി. 

MORE IN BUSINESS
SHOW MORE