റെഡ് മീ നോട്ട് ഫൈവിന്‍റെ കാത്തിരിപ്പിന് വിരാമായി

note-5-t
SHARE

ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ റെഡ് മീ നോട്ട് ഫൈവിന്‍റെ കാത്തിരിപ്പിന് വിരാമായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്യാന്തരതലത്തില്‍ നോട്ട് 5  പ്രോയും വിപണിയില്‍ അവതരിപ്പിച്ചു. 

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോട്ട് 4ന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഷവോമി നോട്ട് 5 വിപണിയിലെത്തിച്ചിരിക്കുന്നത്. ബെസല്‍ ലെസ് ഡിസ്പ്ളെയാണ് നോട്ട് 5 ന്‍റെ പ്രത്യേകത. 18:9 ആസ്പക്ട് റേഷ്യോയും ഫോണിന്‍റെ സ്ക്രീനിന്‍റെ മികവ് വര്‍ധിപ്പിക്കും. 4000 എം.എ.എച്ച് ആണ് ബാറ്ററിയുടെ പവര്‍. 636 സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍ ഉപയോഗിക്കുന്ന ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് നുഗാട്ടാണ്. 12 മെഗാപിക്സല്‍ പിന്‍വശത്തും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് ഇന്ത്യയില്‍ 9999രൂപയും 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഉള്ള ഫോണിന്് 11,999 രൂപയുമാണ് ഇന്ത്യയിലെ വില. 

ആപ്പില്‍ ടെന്നിലുള്ള ഫെയ്സ് അണ്‍ലോക്കാണ് ഇന്ന് പുറത്തിറക്കിയ നോട്ട് 5 പ്രോയുടെ മുഖ്യ സവിശേഷത. സ്നാപ് ഡ്രാഗണ്‍ പ്രോസസറുള്ള നോട്ട് പ്രോയില്‍ 6ജിബി റാമിന്‍റെ മോഡലിന് 16,999 രൂപയും 4 ജിബി റാം മോഡലിന് 13,999 രൂപയുമാണ് വില. 20 മെഗാപിക്സല്‍ ഡ്യൂല്‍ ക്യാമറകള്‍ നോട്ട് പ്രോയെ മികച്ച ക്യാമറഫോണാക്കുന്നു. ഫ്ളിപ്പ് കാര്‍ട്ടിലും കമ്പനി വെബ്സൈറ്റിലൂടെയും മാത്രം  അടുത്ത ആഴ്ചമുതല്‍ ഫോണ്‍ ലഭ്യമാകും. 

MORE IN BUSINESS
SHOW MORE