ആഭ്യന്തര കാര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി മാരുതി സുസുകി

maruti-suzuki-t
SHARE

ആഭ്യന്തര കാര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി മാരുതി സുസുകി. പ്രതിവര്‍ഷം ഏഴരലക്ഷം കാറുകള്‍ കൂടി നിര്‍മിക്കാനുള്ള പുതിയ പ്ലാന്‍റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പതിമൂവായിരത്തി നാനൂറ് കോടിയുടെ നിക്ഷേപം ഗുജറാത്തിലാകാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി.  

പ്രതിവര്‍ഷം മുപ്പത് ലക്ഷം കാറുകള്‍ നിര്‍മിക്കാനാണ് മാരുതി സുസുകി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഏഴരലക്ഷം യൂണിറ്റ് ശേഷിയുള്ള പുതിയ പ്ലാന്‍റിനെക്കുറിച്ച് സുസുകി മോട്ടോര്‍ കോര്‍പറേഷനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് മാരുതി സുസുകി മാനേജിങ് ഡയറക്ടര്‍ കെനീച്ചി അയുക്കാവ പറഞ്ഞു. നിലവില്‍ ഗുജറാത്തിലെ പ്ലാന്റിന് രണ്ടരലക്ഷം യൂണിറ്റ് ശേഷിയുണ്ട്. അടുത്തകൊല്ലത്തോടെ പ്രവര്‍ത്തനം തുടങ്ങുന്ന രണ്ടാമത്തെ പ്ലാന്‍റിനും സമാനമായ ശേഷിയുണ്ടാകും. ഇതിന് പുറമെയാണ് പുതിയ പ്ലാന്‍റ് സ്ഥാപിക്കുന്നത്. ഗുജറാത്തിലെ മാരുതി പ്ലാന്‍റിന്റെ ഉടമസ്ഥരായ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ പതിമൂവായിരത്തി നാനൂറ് കോടിയുടെ പുതിയ നിക്ഷേപത്തിന് സമ്മതമറിയിച്ചിട്ടുണ്ടെന്ന് അയുക്കാവ പറഞ്ഞു. നിക്ഷേപം ഗുജറാത്തില്‍ തന്നെയാകാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. 

മാരുതി സുസുകിക്ക് ഹരിയാനയിലെ ഗുഡ്ഗാവിലും മാനേസറിലും പ്ലാന്‍ുകളുണ്ട്. രണ്ടുപ്ലാന്‍റില്‍ നിന്നുമായി 15 ലക്ഷം കാറുകളാണ് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നത്. അതേസമയം ഗുജറാത്തിലെ പുതിയ നിക്ഷേപം നടത്തുന്നതും സുസുകി മോട്ടോര്‍ കോര്‍പറേഷനായിരിക്കുമെന്ന പ്രഖ്യാപനം മാരുതിക്ക് ഓഹരിവിപണിയില്‍ തിരിച്ചടിയായി. ഭാവിയില്‍ മാരുതി സുസുകി നാമമാത്രമായ കമ്പനിയാകുമെന്നും സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ മേധാവിത്തം ഏറ്റെടുക്കുമെന്നും നിക്ഷേപകര്‍ ഭയക്കുന്നു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.