ഓണസമ്മാനമായി കേരള ബാങ്ക്; തടസം ആർ.ബി.ഐ അനുമതിമാത്രം: കടകംപള്ളി

keralabank-kadakampally-t
SHARE

റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ ഓണസമ്മാനമായി കേരള ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്കിന് സജീവമായ പിന്തുണ കണ്ണൂരില്‍ നടന്ന സഹകരണ കോണ്‍ഗ്രസില്‍നിന്ന് ലഭിച്ചന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ സഹകരണ കോണ്‍ഗ്രസ് നടത്താനും തീരുമാനമായി. 

സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സഹകരണ നയത്തിലെയും സെമിനാറിലെയും പ്രധാന വിഷയമായിരുന്നു കേരള ബാങ്ക്. സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇവയെല്ലാം പരിഹരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന സമിതിക്ക് തന്നെയായിരിക്കും കേരള ബാങ്കിന്റെ ഭരണ ചുമതല. നഷ്ടത്തിലായ പ്രാഥമിക സഹകരണ ബാങ്കുകളെയും ജില്ലാ ബാങ്കുകളെയും ശാക്തീകരിക്കാനും കേരള ബാങ്ക് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബാങ്കിങ് മേഖലയിലെ മല്‍സരത്തില്‍ സഹകരണബാങ്കുകള്‍ പിന്തള്ളപ്പെടുന്നത് ഒഴിവാക്കാനാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടത്തിയിരുന്ന സഹകരണ കോണ്‍ഗ്രസ് ഇനിമുതല്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും. 

MORE IN BUSINESS
SHOW MORE