ബ്ലേഡ് ലസ് സീലിങ് ഫാനുകളുമായി എക്സ്ഹെയില്

exhale-fan-t
SHARE

ബ്ലേഡ് ലസ് സീലിങ് ഫാനുകളുമായി ഇന്ത്യന്‍ ഇലക്ട്രോണിക് വിപണി കീഴടക്കാന്‍ എക്സ്ഹെയില്‍. ചെന്നൈയില്‍ നടന്ന ചടങ്ങില്‍  ഫാന്‍ പുറത്തിറക്കി. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലേഡ് ലസ് ഫാന്‍ എത്തുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

യു.എസ് ആസ്ഥാനമായുള്ള എക്സ്ഹെയില്‍ ഫാന്‍സ് എല്‍.എല്‍.സിയുമായി ചേര്‍ന്ന്  എക്സ്ഹെയില്‍ ഇന്നൊവേഷന്‍സ് വേള്‍ഡ്്വൈഡ് പ്രൈവറ്റ് ലിമിറ്റഡാണ് ബ്ലേഡ് ലസ് സീലിങ് ഫാനുകള്‍  ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ശ്രീപെരുമ്പത്തൂരിലാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. വരുന്ന ഡിസംബര്‍ ആകുമ്പൊഴേക്കും മാസത്തില്‍ മുപ്പതിനായിരത്തിലധികം ഫാനുകള്‍ നിര്‍മ്മിക്കുന്ന തരത്തിലേക്ക് ഫാക്ടറിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലേഡ് ലസ് സീലിങ് ഫാനുകള്‍ എത്തുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. മുറിയുടെ എല്ലാ ഭാഗത്തും ഒരുപോലെ കാറ്റ് ലഭിക്കും എന്നതാണ് പ്രത്യേകത. 

ഹോട്ടലുകള്‍, കോര്‍പ്പറേറ്റ് ഓഫിസുകള്‍, സ്വീകരണമുറികള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഫാനിന് സാധ്യതകളുള്ളത്. വിവിധ നിറങ്ങളിലുള്ള ബ്ലേഡ് ലസ് ഫാന്‍ കാഴ്ചഭംഗിയും നല്‍കുന്നുണ്ട്. എല്‍.ഇ.ഡി ലൈറ്റ് ഫാനിന്‍റെ ഭാഗമായതിനാല്‍ മറ്റ് വെളിച്ചവും ആവശ്യമില്ല. 

ഇത്തരം ഫാനുകള്‍ക്ക് അപകട സാധ്യതയും കുറവാണെന്ന് കമ്പനി പറയുന്നു. ഇരുപതിനായിരം മുതലാണ് ഒരു ഫാനിന് വില. വരും മാസങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കും

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.