വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദർശന വിപണനകേന്ദ്രം ഈവർഷം കൊച്ചിയിൽ: വ്യവസായമന്ത്രി

ac-moideen-exhibition-t
SHARE

വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദർശന വിപണനകേന്ദ്രം ഈവർഷം കൊച്ചിയിൽ തുടങ്ങുമെന്ന് വ്യവസായമന്ത്രി എ.സി.മൊയ്തീൻ. കേരള കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി മേള കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് ഒരുമാസത്തോളം നീളുന്ന മേളയിൽ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ പാരമ്പര്യവും വൈവിധ്യവും വ്യക്തമാക്കുന്ന കരകൗശല, കൈത്തറി ഉൽപന്നങ്ങളാണ് അടുത്തമാസം അഞ്ചുവരെ നീളുന്ന മേളയിൽ പ്രദർശനത്തിനും വിൽപനയ്ക്കുമായി തയാറാക്കിയിരിക്കുന്നത്. ഈട്ടി, പിച്ചള, ഓട് തുടങ്ങിയവയിലുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, നെട്ടൂര്‍ പെട്ടി, ആറന്മുള കണ്ണാടി തുടങ്ങി കേരളീയ ഉല്‍പ്പന്നങ്ങളുടെ ശേഖരവും പ്രദര്‍ശനത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശാന്തിനികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലേയ്‌സ് വര്‍ക്കുകള്‍, കോലാപ്പുരി ചെരിപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. 

കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും, തൽസമയ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കൺവൻഷൻ സെന്റർ കൂടി ഉൾപ്പെടുന്ന കേന്ദ്രത്തിൽ കരകൗശല വസ്തുക്കൾക്കായി പ്രത്യേക പവിലിയൻ ഉണ്ടാകുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ടൂൾ കിറ്റ് ഈമാസം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.