ചരിത്ര കുതിപ്പിൽ ഇന്ത്യൻ ഓഹരിവിപണി; നിഫ്റ്റി-11,000, സെന്‍സെക്സ് 36,000 കടന്നു

sensex
SHARE

ഇന്ത്യൻ ഓഹരിവിപണി സർവകാലനേട്ടത്തിൽ. ചരിത്രത്തിലാദ്യമായി ദേശീയസൂചിക പതിനോരായിരം പോയൻറും, സെൻസെക്സ് മുപ്പത്തിയാറായിരവും കടന്നു. ഏഷ്യൻ വിപണിയിലെ സൂചനകൾക്കൊപ്പം, കേന്ദ്രബജറ്റിൽ വിദേശ-ആഭ്യന്തര നിക്ഷേപകർ പ്രതീക്ഷയർപ്പിക്കുന്നതും വിപണിക്ക് കരുത്തുപകരുകയാണ്. 

 വ്യാപാര ആരംഭത്തിൽതന്നെ ദേശീയസൂചികയും, സെൻസെക്സും റെക്കോർഡ് നേട്ടത്തിലേക്ക് കടക്കുകയായിരുന്നു. ബാങ്കിങ്, ഐടി, ഓട്ടോമൊബീൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയമേഖലകളിൽ മുന്നേറ്റം തുടർന്നതോടെ, നിഫ്റ്റി പതിനോരായിരംപോൻറും, സെൻസെക്സ് മുപ്പത്തിയാറായിരവുംകടന്നു. കഴി‍ഞ്ഞ ജൂലൈയില്‍ പതിനായിരംപോയൻറ് കടന്ന് അഞ്ചുമാസത്തിന് ശേഷമാണ് നിഫ്റ്റി ആയിരംപോയൻറുകൂടി കൂട്ടിച്ചേർത്തത്. രാജ്യത്തെ മുൻനിര ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഇൻഫോസിസ്, ഐ.ഓ.സി തുടങ്ങിയ കമ്പനികൾ നേട്ടത്തിൽതുടരുകയാണ്. ആക്സിസ് ബാങ്ക് രണ്ടുശതമാനവും, ഇൻഫോസിസ് ഒന്നരശതമാനത്തിലധികവും നേട്ടത്തിലെത്തി. കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ആഭ്യന്തര-വിദേശ നിക്ഷേപകരുടെ പ്രതീക്ഷയാണ് രണ്ടാഴ്ചയിലധികമായി വിപണിയിൽ പ്രതിഫലിക്കുന്നത്. ജനക്ഷേമ പരിപാടികൾ ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും വിപണിക്ക് ശക്തിപകർന്നു. യുഎസിലെ സാമ്പത്തികപ്രതിസന്ധി മാറുന്നുവെന്ന സൂചന രാജ്യാന്തരാർക്കറ്റിനും കരുത്തായി. അടുത്ത ഒരാഴ്ചകൂടി നേട്ടംതുടരുമെന്നാണ് സാമ്പത്തികരംഗം വിലയിരുത്തുന്നത്. 

MORE IN BREAKING NEWS
SHOW MORE