മാലിന്യ സംസ്കരണത്തിൽ വിപ്ലവം സൃഷ്ടിച്ച് ഗ്രീന്‍ വേംസ്‌

Thumb Image
SHARE

മാലിന്യ സംസ്കരണം ലാഭകരമായ ബിസിനസായി മാറ്റിയെടുത്ത് വിസ്മയമാകുകയാണ് കോഴിക്കോട് സ്വദേശി ജാബിര്‍ കാരാട്ട് നേതൃത്വം നല്‍കുന്ന ഗ്രീന്‍ വേംസെന്ന കമ്പനി. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിച്ചാണ് ഈ സംരഭം ശ്രദ്ധ നേടുന്നത്. 

ഉപയോഗം കഴിഞ്ഞതൊന്നും വലിച്ചെറിയേണ്ടതെല്ലന്ന് മലയാളി പഠിപ്പിക്കുയാണ് ഗ്രീന്‍ വേംസെന്ന ഈ ബിസിനസ് സംരംഭം. പ്രവര്‍ത്ത രീതി ലളിതമാണ്. ഫ്ലാറ്റുകളിലെ ൈജവമാലിന്യങ്ങള്‍ ഇങ്ങിനെ കമ്പോസ്റ്റാക്കി മാറ്റും. ഖരമാലിന്യങ്ങള്‍ ശേഖരിച്ച് ഇതുപോലുള്ള കേന്ദ്രങ്ങളിലെത്തിച്ച് വേര്‍തിരിച്ച് റീസൈക്ക്ലിങ് കേന്ദ്രങ്ങള്‍ക്ക് വില്‍ക്കും 

ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരാണ് ഉപഭോക്താക്കള്‍. പ്ലാസ്റ്റിക് 53 ഇനങ്ങളായാണ് തരം തിരിക്കുന്നത്. ഇവ റോഡ് നിര്‍മാണം മുതല്‍ ജീന്‍സുകളുടെ നിര്‍മാണത്തിന് വരെയുള്ള അസംസ്കൃത വസ്തുക്കളാക്കി മാറ്റും 

മാലിന്യം ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന തുച്ഛമായ സര്‍വീസ് ചാര്‍ജും തരംതിരിച്ച മാലിന്യങ്ങള്‍ റീസൈക്ലിങ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നതിലൂടെ കിട്ടുന്ന തുകയുമാണ് ഈ ബിസിനസിന്റെ വരുമാനം 

MORE IN BUSINESS
SHOW MORE