അമ്പരപ്പിക്കുന്ന ഇളവുമായി ജിയോ വീണ്ടും; നാളെ മുതല്‍ പുതിയ പാക്കേജ്

SHARE
jio

ഡിജിറ്റല്‍ ലോകങ്ങളില്‍ അമ്പരപ്പിക്കുന്ന ഇളവുകള്‍ ആവിഷ്കരിച്ച ജിയോ ഉപഭോക്താക്കള്‍ക്ക് പുതുവല്‍സര സമ്മാനവുമായി വീണ്ടും. ഡാറ്റ താരിഫുകളില്‍ അന്‍പതുരൂപയുടെ കുറവുവരുത്തിയാണ് ജിയോയുടെ പുതിയ പാക്കേജുകള്‍. മുടക്കുന്ന തുകയ്ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതികള്‍ എന്ന് റിലയന്‍സ് അവകാശപ്പെടുന്നു. നാളെ മുതല്‍ ഡേറ്റ താരിഫുകള്‍ നിലവില്‍വരും.  

എല്ലാ പ്ലാനുകളിലും ചുരുങ്ങിയത് അന്‍പതുരൂപയുടെ കുറവ് അല്ലെങ്കില്‍ നിലവിലുള്ളതിന്റെ അന്‍പതുശതമാനം അധിക ഡാറ്റ എന്നതാണ് വാഗ്ദാനം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 149 രൂപയുടെ പ്ലാനാണ്. ഒരു മാസത്തേക്ക് ദിവസം ഒരു ജിബി ഡേറ്റയാണ് ഓഫര്‍. 399 രൂപയുടെ പ്ലാന്‍ ഇനി 349 രൂപയ്ക്ക് കിട്ടും. അതായത് എഴുപത് ദിവസത്തേയ്ക്ക് 70 ജിബി ഡാറ്റ. 

399 രൂപയുടെ നിലവിലെ പ്ലാന്‍ 84 ദിവസത്തേക്ക് 84 ജിബി ആക്കി ഉയര്‍ത്തുകയും ചെയ്തു. 449 രൂപയുടെ പ്ലാനിന്റെ കാലാവധി മൂന്നുമാസമായി ഉയര്‍ത്തി. 91 ജിബി ഡേറ്റയാണ് ഇതില്‍ ലഭ്യമാകുക. ഇതിനെല്ലാം പുറമെ ഒന്നര ജിബി യുടെ പുതിയ പ്ലാനുകളും പ്രഖ്യാപിച്ചു. ഒരു മാസത്തേയ്ക്ക് 198 രൂപയ്ക്ക് പ്രതിദിനം ഒന്നര ജിബിയും 398 രൂപയ്ക്ക് 70 ദിവസത്തേയ്ക്ക് 105 ജിബിയും. 448 രൂപയുടെ പ്ലാനില്‍ ഇനിമുതല്‍  84 ദിവസത്തേക്ക് 126 ജിബി കിട്ടും. ഇക്കൊല്ലം ഇനിയും പുതിയ ഓഫറുകളുണ്ടാകും എന്ന പ്രഖ്യാപനവും റിലയന്‍സ് നടത്തി.  

MORE IN BUSINESS
SHOW MORE