ജിയോയെ വെല്ലാന്‍ ഐഡിയ,പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍..!

idea-cellular
SHARE

ടെലികോം മേഖലയില്‍ എക്കാലവും പോരാട്ടം ശക്തമാണ്. ലോകം തന്നെ അതിവേഗം ഡിജിറ്റലാകാന്‍ കുതിക്കുമ്പോള്‍ ഫോണനുബന്ധ ലോകങ്ങളിലേക്ക് സാധാരണക്കാര്‍ വരെ കയറി ഇരിപ്പുറപ്പിച്ച് കഴിഞ്ഞു.  താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചുള്ള കമ്പനികളുടെ ഏറ്റുമുട്ടല്‍ ഇപ്പോഴും അവസാനിച്ചില്ല. ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ ഐഡിയയുടെ ഊഴമാണ് ഇനി. 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് ഐഡിയയുടെ പുതിയ ഓഫര്‍. ജിയോയുടെ 98 രൂപ പ്ലാനിനേയും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ് ഇത് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. 

ഐഡിയയുടെ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, 1 ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി എന്നിവയാണ് ഉള്ളത്. എസ്എംഎസും അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ഈ പ്ലാനിലില്ല. പ്രതിദിനം 250 മിനിറ്റ് ഫ്രീ കോളും പ്രതിവാരം 1000 മിനിറ്റ് ഫ്രീ കോളും നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഒരു പൈസ വീതം ഈടാക്കും. ഈ പ്ലാനുമായി മത്സരിക്കുന്നത് ജിയോയുടെ 98 രൂപ പ്ലാനും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ്. ജിയോ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2.1 ജിബി 4ജി ഡാറ്റ, 140 ഫ്രീ എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ അണ്‍ലിമിറ്റഡ് ആക്സസും ലഭിക്കുന്നു.  എയര്‍ടെല്‍ ആകട്ടെ നല്‍കുന്നത് അണ്‍ലിമിറ്റഡ് കോള്‍, 1ജിബി 3ജി/ 4ജി ഡാറ്റ, 10 ദിവസത്തെ വാലിഡിറ്റിയില്‍ 100 ഫ്രീ എസ്എംഎസ് എന്നിവയാണ്. പ്രത്യേകം ഓര്‍ക്കുക, ഈ പ്ലാന്‍ നോണ്‍-കൊമേഴ്സ്യല്‍ ഉപയോഗത്തിനു മാത്രമേ ലഭ്യമാകൂ.

MORE IN BUSINESS
SHOW MORE