അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനാകില്ല

whatsapp
SHARE

വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, 2017 അവസാനിക്കുന്നതോടെ നിങ്ങളിൽ പലരുടെയും ഫോണിൽ ചിലപ്പോൾ വാട്സാപ്പ് പ്രവർത്തിച്ചേക്കില്ല. ബ്ലാക്ക്ബെറി, വിൻഡോസിന്റെ എട്ട് വരെയുള്ള വെർഷനുകൾ എന്നീ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകൾ, നോക്കിയ എസ് 40 എന്നിവയിൽ 31നു ശേഷം വാട്സാപ്പ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ അറിയിച്ചു. 

 ഭാവിയിൽ വാട്സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഈ ഫോണുകളിൽ ഇല്ലാത്തതാണ് ഇവയിലെ സേവനം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. ഈ ഫോണുകളിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ചില ഫീച്ചറുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് വാട്സാപ്പിന്റെ ഉടമകളായ ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കി. 

മുകളിൽ പറഞ്ഞ ഫോണുകൾ ഉപയോഗിക്കുന്നവർ ആൻഡ്രോയ്ഡ് 4.0, ഐ.ഒ.എസ് 7 ന്ശേഷം, വിൻഡോസ് ഫോൺ 8.1 നു ശേഷമുള്ള ഫോണുകൾ ഉപയോഗിക്കുകയോ, അപ്ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്സാപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 2.3.7 വരെയുള്ള വെർഷനുകളിലുള്ള സേവനം 2020 ഫെബ്രുവരി വരെ മാത്രമേ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

MORE IN BUSINESS
SHOW MORE