കൊച്ചി രാജ്യാന്തര ഫാഷന്‍ വീക്ക്് വെള്ളിയാഴ്ച തുടങ്ങും

Thumb Image
SHARE

ഡിസൈനർ വസ്ത്രങ്ങളുടെ വൻ ശ്രേണി അവതരിപ്പിച്ച് കൊച്ചി രാജ്യാന്തര ഫാഷന്‍ വീക്കിന് വെള്ളിയാഴ്ച തുടക്കമാകും. ആറ് ഡിസൈനർമാരുടെ സൃഷ്ടികൾ മൂന്ന് ദിവസങ്ങളിലായാണ് മോഡലുകള്‍ റാംപിലെത്തിക്കുക. ചലച്ചിത്രതാരം വിമല രാമനാണ് ഷോയുടെ ബ്രാൻഡ് അംബാസഡർ. 

ഫാഷന്‍ വ്യവസായത്തിലെ പ്രമുഖര്‍ , ഡിസൈനർമാര്‍ , ടെക്സ്റ്റൈൽ ബ്രാൻഡ് പ്രതിനിധികൾ എന്നിവർക്കെല്ലാം പുറമെ പ്രത്യേക ക്ഷണിതാക്കളും എത്തുന്ന രാജ്യാന്തര ഫാഷൻ വീക്ക് ഇത് ആറാമത്തേതാണ്. ഡിസൈനര്‍ സാക്ഷി ബിന്ദ്ര അവതരിപ്പിക്കുന്ന ലേബൽ എന്ന കലക്ഷനോടെയാണ് ഷോ ആരംഭിക്കുക. ഒാരോ ദിവസവും രണ്ട് ഡിസൈനർമാരുടെ കലാവിഷ്ക്കാരങ്ങളാണ് റാംപിൽ എത്തുക. സ്റ്റോം ഫാഷൻ കമ്പനിയാണ് ഷോയുടെ അവതാരകർ. 

ഹരി ആനന്ദ്, സഞ്ജന ജോൺ തുടങ്ങി പ്രമുഖ ഡിസൈനർമാരാണ് കൊച്ചി കാസിനോ ഹോട്ടലിലെ ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്. പ്രമുഖ നടീനടന്മാർക്ക് പുറമെ കായികതാരങ്ങളും ഫാഷൻ വീക്കിലെത്തും. 

കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ കഴിഞ്ഞവർഷത്തെ മിസ് ഇന്ത്യ ഇന്റർനാഷണൽ സുപ്രിയ അയ്മൻ , മിസ് ശ്രീലങ്ക ഇഷാനി ഡയാന തുടങ്ങിയവരും പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.