വൻ ഡിസ്കൗണ്ടുമായി മാരുതി സുസുക്കി

maruti-suzuki
SHARE

ജനപ്രിയ കാർനിർമാതാക്കളായ മാരുതി സുസുക്കി കിടിലൻ ഓഫറുകളുമായി രംഗത്ത്്. വർഷവസാനമായതും ജിഎസ്ടി മൂലം വിൽപ്പനയിൽ ഇടിവുണ്ടായതുമായതാണ് മോഹിപ്പിക്കുന്ന ഓഫറിലേക്ക് കമ്പനിയെ നയിച്ചത്. 

സിയാസ് ഡീസൽ പതിപ്പുകൾക്കു ഒരു ലക്ഷം രൂപ വരെ ഇളവു നൽകും.40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെയുള്ള എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോർപറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നതാണ് സിയാസിൽ മാരുതി നൽകുന്ന ഇളവ്. സിയാസ് പെട്രോൾ പതിപ്പുകളിലും ഓഫറുകളുണ്ട്. 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പെട്രോൾ എഡിഷനിൽ നൽകുന്നത്. 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോർപറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയാണ് സിയാസ് പെട്രോൾ പതിപ്പുകളുടെ ആനുകൂല്യം. 

സ്വിഫ്റ്റിനു പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 45,000 രൂപയുടെ ആനുകൂല്യമാണ് മൊത്തം നൽകുന്നത്. 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സേഞ്ച് ബോണസും 5,000 രൂപ കോർപറേറ്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു

മാരുതി സെലറിയോ മോഡലിനു 49,000 രൂപയുടെ ആനുകൂല്യം നൽകുന്നു. 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 19,000 രൂപയുടെ എക്സേഞ്ച് ബോണസും കൂടാതെ 5,100 രൂപയുടെ കോർപറേറ്റ് ഡിസ്കൗണ്ടും നൽകുന്നു.

എർട്ടിഗ മോഡലിനു 70,000 രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നത്. 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 45,000 രൂപയുടെ എക്സേഞ്ച് ബോണസും 5,100 രൂപയുടെ കോർപറേറ്റ് ഡിസ്കൗണ്ടും നൽകുന്നു. മാരുതി സുസുക്കി ആൽട്ടോയ്ക്കു 50,000 രൂപയും ആൾട്ടോ കെ 10 മോഡലിനു 47,000 രൂപയുടെ ആനുകൂല്യങ്ങളും നൽകുന്നു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.