യഥാർഥ വില 30,000 പക്ഷെ 20,000നും ഐഫോൺ ഇവിടെ കിട്ടും

apple
SHARE

ഐ ഫോൺ ഉൾപ്പെടെയുള്ള ഗ്ലാമറസ് ഇലക്ട്രോണിക് ഉപകരണങ്ങൾ അതിന്റെ വിലക്കൂടുതൽ കാരണം വാങ്ങാതിരിക്കുന്നവരായിരിക്കും മിക്കവാറും. എന്നാൽ എന്നെങ്കിലുമൊക്കെ വിലകൂടിയ ഫോൺ, ക്യാമറ തുടങ്ങിയവ വാങ്ങാൻ‌ മനസിൽ ആഗ്രഹവും കാണും. അത്തരക്കാർക്കും ചെറിയ വിലയ്ക്ക് നേരത്തെ ഇഷ്ടസാധാനം വാങ്ങാൻ വഴിയ‌ുണ്ട്. അതാണ് റീഫർബിഷ്ഡ് ഉൽപന്നങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ തിരിച്ചുവന്ന സാധനങ്ങള്‍ സകല പരിശോധനയും നടത്തി പുതുപുത്തനാക്കി വിൽക്കുന്നതാണ് സംഗതി.

ആമസോൺ ഇന്ത്യ റീഫർബിഷ്ഡ് മേഖലയിലേക്കു വന്നതോടെയാണ് കേരളത്തിൽ ഇത് ശ്രദ്ധയാകർഷിക്കുന്നത്. 10 ശതമാനം മുതൽ പകുതി വിലയ്ക്ക് വരെ ഇത്തരം സാധനങ്ങൾ വാങ്ങാന്‍ പറ്റും. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‍ലെറ്റുകൾ തുടങ്ങിയവയ്ക്കാണ് ഏറ്റവും ആവശ്യക്കാരുള്ളത്.

സെക്കന്റ് ഹാന്റെന്ന് പറയാമെങ്കിലും ഉൽപ്പന്നം വാങ്ങിയ ആൾ ഉപയോഗിക്കുക പോലും ചെയ്യാതെ മടക്കി നൽകിയ സാധനങ്ങളും റിഫർബിഷ്ഡ് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ തിരിച്ചുകിട്ടിയവ വീണ്ടും പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി ചെറിയ കാലത്തേക്ക് വാറന്റിയും നൽകിയാണ് വീണ്ടും വിപണിയിലെത്തിക്കുന്നത്. 

എന്നാൽ ഇത്തരത്തില്‍ സാധനങ്ങൾ വാങ്ങുമ്പോൾ വളരെ ശ്രദ്ധിച്ചു വേണമെന്നാണ് വിദഗ്ദർ പറയുന്നത്. പുതിയ സാധനത്തിന്റെ വിപണി വിലയുമായി തട്ടിച്ചു നോക്കിയിട്ട് വേണം പഴയത് ബുക്ക് ചെയ്യാൻ. മാത്രമല്ല ഉൽപന്നം ലഭിച്ച ഉടനെതന്നെ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തുകയും വേണം.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.