E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:04 AM IST

Facebook
Twitter
Google Plus
Youtube

പെട്രോള്‍, ഡീസല്‍ വിലകുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില രണ്ടു രൂപ കുറച്ചു. എക്സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചതോടെയാണ് വിലകുറയാന്‍ കളമൊരുങ്ങിയത്. പുതിയ നിരക്ക് ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ്  കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

രാജ്യാന്തര വിപണിയില്‍ എണ്ണവില താഴ്ന്നപ്പോള്‍ ജനങ്ങള്‍ക്ക് അതിന്‍റെ ഗുണഫലം ലഭിച്ചില്ലെന്ന് മാത്രമല്ല പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിച്ചുകയറുകയായിരുന്നു.  ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും  ഇന്ധന വിലക്കയറ്റത്തില്‍ ഇടപടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ വികസനത്തിന് പണംവേണ്ടേയെന്ന ചോദ്യമുന്നയിച്ച് വില വര്‍ധനയെ ന്യായീകരിക്കുകയായിരുന്നു. ഒടുവില്‍, പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി ലീറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. അസംസ്കൃത എണ്ണവില ഉയരുന്നത് കണക്കിലെടുത്താണ് ആശ്വാസ നടപടി. 

ഒരു  വര്‍ഷം 26,000 കോടി രൂപയുടെയും ഈ സാമ്പത്തിക വര്‍ഷത്തിലെ അവശേഷിക്കുന്ന അഞ്ചുമാസത്തില്‍ 13,000 കോടി രൂപയുടെയും  വരുമാന നഷ്ടം ഇതുമൂലമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു. കഴിഞ്ഞ ജൂണില്‍ ദിനം പ്രതിയുള്ള വില നിര്‍ണയ രീതി ഏര്‍പ്പെടുത്തിയതുമുതല്‍ പെട്രോളിന്‍റെയും ‍ഡീസലിന്‍റെയും വിലയില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി. ഇന്ധവില പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ രൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് ക്രെഡിറ്റ് റേയ്റ്റിങ് ഏജന്‍സിയായ ഇക്റ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്സൈസ് നികുതി കുറയ്ക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.