E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 09:34 PM IST

Facebook
Twitter
Google Plus
Youtube

More in Business

മോദിയുടെ ‘സൗഭാഗ്യ’യിൽ വൈദ്യുതി സൗജന്യമല്ല; വിശദീകരണവുമായി കേന്ദ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുമെന്ന പ്രഖ്യാപനത്തിൽ പുലിവാലുപിടിച്ച കേന്ദ്രം വിശദീകരണവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അവതരിപ്പിച്ച സഹജ് ബിജ്‍ലി ഹര്‍ഘര്‍ യോജന (സൗഭാഗ്യ) പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്നു കേന്ദ്രം വ്യക്തമാക്കി. ദാരിദ്ര രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു സൗജന്യ നിരക്കില്‍ വൈദ്യുത കണക്‌ഷന്‍ നല്‍കും. വ്യാപകമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണവുമായി ഊർജ മന്ത്രാലയം രംഗത്തെത്തിയത്.

2019 മാര്‍ച്ച്‌ 31നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നാണു കേന്ദ്രത്തിന്റെ വാഗ്ദാനം. ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 1600 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി സർക്കാർ മാറ്റിവയ്ക്കുന്നത്. നാലു കോടി വീടുകളാണ് ഇനി വൈദ്യുതീകരിക്കാനുള്ളതെന്നു മോദി പറഞ്ഞിരുന്നു. വൈദ്യുതി ലഭിച്ചാലേ പാവങ്ങളുടെ ഭാവി വെളിച്ചം നിറഞ്ഞതായിരിക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്ത് ആർക്കും വൈദ്യുതി സൗജന്യമായിരിക്കില്ലെന്നും സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ചാര്‍ജ് അടക്കേണ്ടി വരുമെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കു സൗജന്യമായി വൈദ്യുത കണക്‌ഷന്‍ നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്കു കണക്‌ഷന് ആദ്യ ഗഡുവായി 500 രൂപ നല്‍കിയാല്‍ മതി. ബാക്കി തുക തവണകളായി വൈദ്യുതി ബില്ലിനൊപ്പമാണ് ഈടാക്കുക. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് 28,000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരും. ഇതിലൂടെ വൈദ്യുത വിതരണ കമ്പനികള്‍ക്ക് ഏതാണ്ട് 24,000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.