E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday July 25 2020 06:10 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമിച്ച് വിൽക്കാൻ അനുമതി; സാധ്യതതേടി സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമിച്ച് വിൽക്കാൻ അനുമതി നല്‍‍കുന്നതിന്റ സാധ്യതതേടി സർക്കാർ. ഇത് സംബന്ധിച്ച് പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറെ സർക്കാർ ചുമതലപ്പെടുത്തി. നാല് ഹോട്ടലുടമകളാണ് മൈക്രോബ്രൂവറികളും പബ്ബുകളുംതുടങ്ങാനായി സർക്കാരിനെ സമീപിച്ചത്. സ്വന്തമായി ബിയർ നിർമ്മിച്ചു വിൽക്കാൻ സാധിക്കുന്ന മൈക്രോ ബ്രൂവെറികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടിയാണ് ഹോട്ടലുടമകൾ എക്സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സർക്കാരിനെ അറിയിച്ചു.

രാജ്യത്ത് ബംഗ്ളൂരു പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ സർക്കാരിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതെതുടർന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാൻ സർക്കാർ കമ്മീഷണറോട് ആവശ്യപ്പെട്ടത്. ബംഗ്ളുരുവിലെ ഹോട്ടലുകൾ പ്രവർത്തനം നിരീക്ഷിച്ചായിരിക്കും കമ്മീഷണർ റിപ്പോർട്ട് നൽകുക. അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കു. നിലവിൽ സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്ന ബിയറാണ് വൻകിട ഹോട്ടലുകൾ വിൽക്കുന്നത്.