E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 21 2021 12:41 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഐഫോൺ 8 ഞെട്ടിക്കും, ഫീച്ചറുകൾ വിസ്മയിപ്പിക്കുന്നത് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iPhone-8-concept
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്താം വാര്‍ഷിക ഐഫോണ്‍ പറ്റുമെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് ടെക് പ്രേമികള്‍ക്ക് അറിയാം. ഈ ഫോണിന് 'ഫെയ്‌സ് ഐഡി' നല്‍കുന്ന കാര്യത്തില്‍ കമ്പനി വിജിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നിലവിലുള്ള ടച്ച് ഐഡിക്കു പകരം ഫോണിന്റെ മുന്നിലുള്ള 3D ഡെപ്ത് അറിയാന്‍ ശേഷിയുള്ള ഇരട്ട ക്യാമറകള്‍ ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഫോണ്‍ തുറന്നു കൊടുക്കും. 

എന്നാല്‍ ഇതോടൊപ്പം സ്‌ക്രീനില്‍ ഒരു വെര്‍ചല്‍ ടച്ച് ഐഡി കൂടെ നല്‍കി സംഭവം കുറ്റമറ്റതാക്കാനായിരുന്നു ആപ്പിള്‍ ശ്രമിച്ചത്. എന്നാല്‍, സാംസങ് തങ്ങളുടെ ഗ്യാലക്‌സി S8ല്‍ ഈ പരിശ്രമം നടത്തി പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു. അവസാനം പിന്‍ക്യാമറയ്‌ക്കൊപ്പം സാദാ ടച്ച് ഐഡി (വെര്‍ച്വല്‍ അല്ല) വച്ച് തലയൂരി. എന്നാല്‍ ആപ്പിള്‍ വെര്‍ച്വല്‍ ടച്ച് ഐഡി പിടിപ്പിക്കുന്ന കാര്യത്തില്‍ ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. പക്ഷെ, പുതിയ അറിവുവച്ച്, ആപ്പിളും അടിയറവു പറഞ്ഞു. പകരം ഫെയ്‌സ് ഐഡി മാത്രമായി ഫോണ്‍ ഇറക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് പറയുന്നത്.  

ആപ്പിളിന്റെ 'ക്യാനസലേഷന്‍' വാര്‍ത്തയായപ്പോള്‍ അവര്‍ ഫെയ്‌സ് ഐഡി മാത്രമായി ഫോണ്‍ ഇറക്കാന്‍ ശ്രമിക്കുന്നത് ചെറിയ സാഹസമാണെന്നു പറയപ്പെടുന്നു. സാംസങിന്റെ ഗ്യാലക്‌സി S8 പ്ലസിന്റെ മുഖം തിരിച്ചറിയല്‍ പൂര്‍ണ്ണമായും ആശ്രയിക്കത്തക്കതല്ലാത്തതാണ് കാരണമയി പറയുന്നത്. ഗ്യാലക്‌സി S8 പ്ലസില്‍ നേരിട്ടു സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോഴും വെളിച്ചം കുറഞ്ഞ സ്ഥലത്തും കണ്ണട അല്ലെങ്കില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുമ്പോഴും മുഖം തിരിച്ചറിയല്‍ അത്ര സുഖകരമല്ല. എന്തായാലും ആപ്പിള്‍ ശ്രമം ഉപേക്ഷിച്ചു എന്നു കരുതാം. 

പക്ഷെ, അടുത്തു പുറത്തിറക്കാന്‍ പോകുന്ന ഗ്യാലക്‌സി നോട്ട് 9ന്റെ പണിപ്പുരയിലാണ് സാംസങ്. അവര്‍ ഒരു വെര്‍ച്വല്‍ ടച്ച് ഐഡി (indisplay fingerprint reader) മുന്‍ സ്‌ക്രീനില്‍ പിടിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ടച്ച് ഐഡി ഒക്കെ ഇനി വേണമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. എന്തായാലും, വാര്‍ത്ത ശരിയാണെങ്കില്‍ സാംസങ് എൻജിനീയര്‍മാര്‍ ആപ്പിള്‍ എൻജിനീയര്‍മാരെക്കാള്‍ ഈ കാര്യത്തില്‍ കഴിവു കാട്ടി എന്നു വേണം കരുതാന്‍. 

വേറെ ചില ഐഫോണ്‍ വിശേഷങ്ങള്‍: 

∙ പത്താം വാര്‍ഷിക ഫോണിന്റെ പേരെന്തായിരിക്കും എന്നതിനെ പറ്റി ആര്‍ക്കും കൃത്യമായ വിവരമൊന്നുമല്ല. ഐഫോണ്‍ X, ഐഫോണ്‍ 8 തുടങ്ങിയ പേരുകളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. പുതിയ അനുമാനം വച്ച് അത് ഐഫോണ്‍ പ്രോ എന്നുമാകാം. ഐപാഡുകളുടെ നാമകരണം വച്ചു നോക്കിയാല്‍ അതിനു സാധ്യതയുണ്ട്. എന്നാല്‍ ഐഫോണ്‍ X ഉം സാധ്യതയുണ്ടത്രെ. ഇത് എക്‌സ് ആകണമെന്നില്ല, മറിച്ച് റോമന്‍ ന്യൂമറല്‍സില്‍ 10 എന്നെഴുതിയിരിക്കുന്നതും ആകാം. അതെ പത്താം വാര്‍ഷിക ഫോണ്‍. 

∙ വെറുതെ മേശപ്പുറത്തു കിടക്കുമ്പോള്‍ പോലും പത്താം വാര്‍ഷിക ഫോണിന് മുഖം സ്‌കാന്‍ ചെയ്യാനാകും. ഈ ഫോണിന് OLED ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാകുക.  

∙ ഈ ഫോണിന്റെ മുന്‍പിന്‍ ക്യാമറകള്‍ക്ക് 4K 60 fps വിഡിയോ റെക്കോഡിങ് ശേഷി കണ്ടേക്കും. 

∙ ഈ ഫോണിനൊപ്പം ഐഫോണ്‍ 7എസ്, 7എസ് പ്ലസ് എന്നു രണ്ടു മോഡലുകള്‍ കൂടെ ഈ വര്‍ഷം ഇറക്കുമെന്നാണ് വാര്‍ത്ത. അതില്‍ ഐഫോണ്‍ 7S പ്ലസിന് വയര്‍ലെസ് ഇന്‍ഡക്ടീവ് ചാര്‍ജിങും ഉണ്ടായിരിക്കുമെന്ന് പറയുന്നു. ഈ മോഡലിന്റെ പിന്‍ഭാഗം ഗ്ലാസ് ആയിരിക്കും. (മറ്റു മോഡലുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ഉണ്ടോ എന്നറിയില്ല.) അലൂമിനം പോലെയൊരു മെറ്റല്‍ ഉപയോഗിച്ചു നിര്‍മ്മിച്ചാല്‍ വയര്‍ലെസ് ചാര്‍ജിങ് സമയം വല്ലാതെ കൂടുമെന്നതിനാലാണ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു വരുന്നതായി ഈ വര്‍ഷം ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പക്ഷെ, 2017ലെ മോഡലുകള്‍ക്ക് ഇത്തരം ചാര്‍ജിങ് നല്‍കില്ല എന്നായിരുന്നു അന്നു കേട്ടത്. 

ഐഫോണില്‍ 'സ്മാര്‍ട്ട്ക്യാം' വരും 

∙ ഐഫോണുകളുടെ ക്യാമറ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. ലീക്കായ ഐഒഎസ് 11ന്റെ പുതുമകള്‍ക്കിടയിലാണ് 'സ്മാര്‍ട്ട്ക്യാം' എന്ന പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. എന്നാല്‍, ഇത് പത്താം വാര്‍ഷിക ഫോണില്‍ (ഐഫോണ്‍ 8) മാത്രമായിക്കും കാണുക എന്നു വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ, ഇത് ഒരു ഐഓഎസ് ഫീച്ചര്‍ ആയതിനാല്‍ ഇപ്പോള്‍ നിലവിലുള്ളവയടക്കം പല മോഡലുകള്‍ക്കും കിട്ടും എന്നാണ് വിദഗ്ദ്ധാഭിപ്രായം. 

∙ ഫെയ്‌സ് ഡിറ്റെക്ഷന്‍ പോലെ ഒരു ഫീച്ചറായിരിക്കും ഇത് എന്നാണ് അനുമാനിക്കുന്നത്. എന്നു പറഞ്ഞാല്‍, എന്തിന്റെ ഫോട്ടോ എടുക്കുന്നു എന്നു മനസിലാക്കുന്ന ക്യാമറ അതിന് അനുസരിച്ച് ഉചിതമായ ക്രമീകരണം നടത്തും. Baby, BrightStage, Document, Fireworks, Foliage, Pet, PointLightSources, QR, Sky, Snow, Sport, and SunsetSunrise തുടങ്ങിയ പ്രീസെറ്റുകള്‍ പുറത്തു വന്ന രേഖകളില്‍ ഉണ്ട്. ഈ സാഹചര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ക്യാമറ സ്വയം ക്രമീകരിച്ച്, ഫൊട്ടോഗ്രഫി അറിയില്ലാത്തവര്‍ക്കും തരക്കേടില്ലാത്ത ഫോട്ടോ എടുക്കാന്‍ സഹായിക്കും എന്നു കരുതുന്നു. ഉദാഹരണത്തിന്, ഒരു സൂര്യോദയം ചിത്രീകരിക്കുകയാണെങ്കില്‍ ക്യാമറ ഒരു ലോലൈറ്റ് HDR ചിത്രമായിരിക്കും എടുക്കുക. 

∙ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി, മെഷീന്‍ ലേണിങ് തുടങ്ങിയ വിഭാഗത്തിലായിരിക്കും ഈ ഫീച്ചറിനെ കാണാന്‍ കഴിയുക. ഏതെല്ലാം മോഡലുകള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇപ്പോള്‍ സര്‍വ്വസാധാരണമായ പാനോറാമാ മോഡ് ഐഫോണില്‍ എത്തുന്നു എന്നത് 2011ലെ ഒരു ഐഒഎസ് ലീക്കിലൂടെയാണ് ലോകം ആദ്യം അറിഞ്ഞത്. 

കൂടുതൽ വായനയ്ക്ക്