E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:27 AM IST

Facebook
Twitter
Google Plus
Youtube

More in Business

ചെറിയ ഫോണിലൊളിച്ച് വലിയ ഭൂകമ്പങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-phone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1500 രൂപയുടെ 4ജി ഫോൺ എന്ന റിലയൻസ് ജിയോയുടെ ആശയം മൊബൈൽ ഫോൺ നിർമാതാക്കൾക്കു വെല്ലുവിളിയുയർത്തുന്നു; ആ ഫോൺ സൗജന്യമാണെന്നതു മറ്റു ടെലികോം കമ്പനികൾക്കും. മൊബൈൽ ടെലികോം രംഗത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഞെട്ടിക്കലുകളെപ്പറ്റിയുള്ള പരമ്പര ഇന്നു മുതൽ...

ഫോണിൽ ഇന്റർനെറ്റ് കിട്ടിയപ്പോഴുണ്ടായ പുതിയ ലോകമാണ് ഇപ്പോഴുള്ളത്. ഇന്റർനെറ്റിന്റെ വേഗം എത്രത്തോളം ഉയർത്താമെന്നതു സംബന്ധിച്ചാണു പിന്നീട് ടെലികോം രംഗത്തുണ്ടായ മുഖ്യ പരീക്ഷണങ്ങളെല്ലാം. 2ജി, 3ജി, 4ജി എന്നിങ്ങനെ വിവിധ തലമുറകളിലായി ഇന്റർനെറ്റ് വേഗം ഉയരുകയും ഈ വ്യവസായ രംഗത്തെ മുതൽമുടക്കു ലക്ഷക്കണക്കിനു കോടികളായി വളരുകയും ചെയ്തു. ഓരോ ചുവടുവയ്പും സുപ്രധാനം. കടുത്ത മൽസരം. പിടിച്ചുനിൽക്കാനാകാത്തവരുടെ ഒഴിഞ്ഞുപോക്ക്... 

കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ‌് മൊബൈൽ ടെലികോം രംഗത്തേക്കു വന്നപ്പോൾ, അതുവരെ കണ്ട യുദ്ധമൊന്നും യുദ്ധമല്ലാതെയായി. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 4ജി സേവനം സൗജന്യമായി നൽകി രംഗത്തെത്തിയ റിലയൻസിന്റെ ‘ജിയോ ഇൻഫോകോ’ മിനെ ചെറുക്കാൻ നിലവിലുള്ള പ്രമുഖ ടെലികോം കമ്പനികൾക്കു കഴിഞ്ഞെങ്കിലും ടെലികോം വ്യവസായചിത്രമാകെ മാറ്റിയെഴുതപ്പെട്ടു. 

3ജി ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർ‌ട്ഫോണുകളുടെ നിർമാണവും ഇറക്കുമതിയും നിലച്ചു; സ്മാർട്ഫോൺ എന്നാൽ 4ജി സൗകര്യമുള്ള സ്മാർട്ഫോൺ എന്നായി. ജിയോയുടെ സൗജന്യങ്ങളെ ലഭ്യമായ എല്ലാ വേദികളിലും എതിർക്കുന്നതോടൊപ്പം, ആകർഷകമായ ഓഫറുകളും പാക്കേജുകൾ അവതരിപ്പിക്കാനും എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ശ്രമിച്ചു. 

ഫലമോ, ശരാശരി 250 രൂപയ്ക്ക് ഒരു ജിബി എന്ന പ്രതിമാസ പാക്കേജുകളൊക്കെ, ദിവസം 1ജിബി ഡേറ്റ വലിയ നിരക്കു വ്യത്യാസമില്ലാതെ നൽകുന്ന പാക്കേജുകൾക്കു വഴിമാറി. പല പാക്കേജുകളിലും വോയ്സ് കോൾ സൗജന്യവുമായി. ഉപയോക്താക്കൾ ഡേറ്റയില്‍ ആറാടിയപ്പോള്‍ ടെലികോം കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു.

റിലയൻസ് സൗജന്യ സീസൺ കഴിഞ്ഞ് ഈയിടെ പ്രതിമാസ റീചാർജുകളിലേക്ക് എത്തിയതോടെ ഏറെക്കുറെ സന്തുലിത മൽസരത്തിനു കളമൊരുങ്ങി എന്ന് ആശ്വസിച്ചിരിക്കേയാണു കഴിഞ്ഞയാഴ്ച റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പുതിയ പ്രഖ്യാപനം നടത്തിയത്. 1500 രൂപയ്ക്ക് 4ജി ഫോൺ; മൂന്നു വർഷം കഴിഞ്ഞ് ഫോ‍‍ൺ തിരികെ നൽകുമ്പോൾ 1500 രൂപ മടക്കിനൽകും. അതായത് ജിയോയുടെ സ്വതവേയുള്ള ‘സൗജന്യ’ ങ്ങൾക്കൊപ്പം ഹാൻഡ്സെറ്റും ഫ്രീ.

സ്മാർട്ഫോൺ വാങ്ങാൻ ശേഷിയില്ലാത്ത ഒരു വലിയ വിഭാഗം ഉപയോക്താക്കൾ 1000 രൂപയ്ക്കടുത്തു വിലയുള്ള ഫോൺ കൊണ്ടു തൃപ്തിപ്പെടുകയാണെന്നറിയാവുന്ന റിലയൻസ് അവരെ നേരിട്ട് ഇന്റർനെറ്റിന്റെ ലോകത്തേക്ക് എത്തിക്കാൻ ശ്രമിച്ചതിൽ അതിശയമില്ല. നിലവിൽ 2ജി ഫോണുകളിൽ വോയ്സ് കോൾ മാത്രം (പേരിന് ഇന്റർനെറ്റ് ചിലർ ഉപയോഗിച്ചാലായി) നടത്തുന്നവരെ 4ജി എന്ന അതിവേഗ ഇന്റർനെറ്റിലേക്ക് കൈപിടിച്ചുയർത്തിയാലേ 4ജി സേവനത്തിനു മാത്രം ലൈസൻസ് ഉള്ള ജിയോയ്ക്ക് വളരാനാകൂ. 

വരിക്കാരുടെ എണ്ണം ഇപ്പോഴത്തെ 12 കോടിയില്‍നിന്ന് വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജിയോയുടെ നീക്കം സ്വാഭാവികമെങ്കിലും, 1500 രൂപയുടെ 4ജി ഫോൺ എന്ന ആശയം മൊബൈൽ ഫോൺ നിർമാതാക്കൾക്കു കടുത്ത വെല്ലുവിളിയുയർത്തുന്നു; ആ  ഫോൺ ജിയോ സൗജന്യമായി നൽകുന്നു എന്നതു മറ്റു ടെലികോം കമ്പനികൾക്കും.

1500 രൂപയുടെ 4ജി ഫോണിൽ, അതിവേഗ ഇന്റർനെറ്റിന്റെ എന്തു സാധ്യതകളാണ് ഉപയോഗപ്പെടുത്താനാവുക എന്ന സംശയമാണ് എതിരാളികളുടേത്. വോയ്സ് കോൾ നടത്താൻ ഇപ്പോൾത്തന്നെ 1000 രൂപയ്ക്കുതാഴെ വിലയിൽപ്പോലും ഫോണുകൾ ലഭ്യമല്ലേയെന്നും ജിയോ അവതരിപ്പിച്ചിരിക്കുന്ന 2.4 ഇഞ്ച് സ്ക്രീനുള്ള ഫോണിൽ വിഡിയോ ആസ്വദിക്കാനാവുന്നതെങ്ങനെയെന്നും അവർ ചോദിക്കുന്നു. 

മാസം 153 രൂപ റീചാർജിലാണ് അൺലിമിറ്റഡ് ഡേറ്റയും വോയ്സ് കോളും സൗജന്യം. ഇപ്പോൾ മാസം ശരാശരി 100 രൂപയുടെ റീചാർജിൽ കഴിയുന്ന വലിയ വിഭാഗം വരിക്കാർക്ക് 1500 രൂപ നിക്ഷേപവും 153 രൂപ പ്രതിമാസ നിരക്കും ആകർഷകമാകുമോ എന്ന് ഒരു വിഭാഗം നിരീക്ഷകർ ആശങ്കപ്പെടുമ്പോൾ, ഇന്റർനെറ്റ് എന്താണെന്ന് അനുഭവിക്കാനും ജിയോ ടിവി, മ്യൂസിക്, സിനിമ എന്നിവയൊക്കെ ആസ്വദിക്കാനും ഒരുപാടുപേർ തയാറാകുമെന്നു മറുവിഭാഗം വിലയിരുത്തുന്നു.

ഫോണിൽനിന്നു ടിവിയിലേക്കൊരു കേബിൾ ഘടിപ്പിച്ച് ഫോണിലെ വിനോദ പരിപാടികൾ ടിവിയിൽ കാണാനുള്ള സംവിധാനം കൂടിയുണ്ട് ജിയോയുടെ ഫോണിൽ. കേബിൾ ടിവി ഓപ്പറേറ്റർമാരെ ഇതു ബാധിക്കുമോ എന്നു കണ്ടറിയണം. ഹാൻഡ്സെറ്റ് നിർമാതാക്കൾക്ക് എന്തായാലും കൈകെട്ടി നോക്കിനിൽക്കാനാവില്ല. 

നിലവിൽ 3000 രൂപയ്ക്കടുത്താണ് 4ജി സൗകര്യമുള്ള ഹാൻഡ്സെറ്റുകളുടെ പ്രാരംഭ വില. ഇതു കുറയ്ക്കുകയോ 1500 രൂപയ്ക്കടുത്തു വിലയുള്ള ഫീച്ചർ ഫോണുകളിൽ 4ജി സൗകര്യമേർപ്പെടുത്തുകയോ വേണ്ടിവരും. ഇങ്ങനെ, 4ജി ഫോണുകളുടെ വില കുറയുന്നതോടൊപ്പം, ടെലികോം കമ്പനികൾ ഇവരുമായി സഹകരിച്ചു പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 

ജിയോയുടെ ഫോണിൽ ജിയോ സിം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ, മറ്റു ഹാൻഡ്സെറ്റ് കമ്പനികൾ വില കുറഞ്ഞ 4ജി ഫോൺ കൊണ്ടുവന്നാൽ ഏതു ടെലികോം കമ്പനിയുടെ സിമ്മും ഉപയോഗിക്കാനാവും. ഇത് സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ സഹായകമാകുമെന്നുറപ്പ്.

‘സൗജന്യം’ എന്ന ആശയത്തെച്ചൊല്ലി വാശിയേറിയ തർക്കങ്ങളുടെ തുടർച്ചയാണ് പുതിയ ഫോൺ സംബന്ധിച്ചും ടെലികോം വ്യവസായ രംഗത്തുള്ളത്. റിലയൻസ് ഫോൺ സൗജന്യമായി നൽകുമ്പോൾ, സർക്കാരിനു കിട്ടേണ്ടുന്ന നികുതി നിഷേധിക്കപ്പെടുകയാണെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎഐ) ചൂണ്ടിക്കാട്ടുന്നു. 

നിലവിൽ ടെലികോം കമ്പനിയും ഹാൻഡ്സെറ്റ് നിർമാതാവും ചേർന്ന് ‘ബണ്ടിൽഡ് ഓഫർ’ ആയി ഫോൺ നൽകുമ്പോൾ 12% നികുതിയുണ്ട്. എന്നാൽ, ജിയോ, ഫോണിനു വില എന്നു പറയാതെ തിരികെ നൽകുന്ന നിക്ഷേപം എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി വരുന്നില്ല. 1500 രൂപയുടെ മൂന്നു വർഷത്തെ പലിശ ഫോണിന്റെ വിലയായി കണക്കാക്കാമെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്. 

ജിയോയുടെ പുതുമയാർന്ന ആവിഷ്കാരങ്ങളെ അഭിനന്ദിക്കുകയാണെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് ‘മനോരമ’ യോടു പറഞ്ഞു. എത്ര വേഗം ക്രിയാത്മകമായി പ്രതികരിക്കുന്നു എന്നതനുസരിച്ചാവും ഓരോ എതിരാളിക്കുംമേൽ ജിയോയുടെ തീരുമാനം ഉണ്ടാക്കുന്ന ആഘാതം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജിയോയുടെ തീരുമാനങ്ങൾ ആരോഗ്യകരമായ ആഘാതമല്ല, അനാരോഗ്യകരമായ ആധിപത്യത്തിലേക്കു നയിക്കുന്നു എന്ന നിലപാടാണ് എതിരാളികൾക്കു പൊതുവെ. തുടരുന്ന തർക്കങ്ങളെപ്പറ്റി നാളെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :